
കൊച്ചി: കൊച്ചിയിൽ വൻ ലഹരിമരുന്നുവേട്ട. അഞ്ചുകോടിയുടെ മെതാംഫെറ്റമീനും ഹഷീഷ് ഓയിലും പിടികൂടി. ഷാഡോ പൊലീസിന്‍റെ നേതൃത്വത്തിലാണ് ലഹരി മരുന്ന് പിടികൂടിയത്. കേരളത്തിൽ ആദ്യമായിട്ടാണു മെതാംഫെറ്റമീൻ പിടികൂടുന്നത്. ഇതിനു അഞ്ചുകോടിക്കുമേൽ വിലവരും. സംഭവവുമായി ബന്ധപ്പെട്ട് ചെന്നൈ സ്വദേശിയായ ഇബ്രാഹിം ഷെരീഫിനെ പോലീസ് അറസ്റ്റു ചെയ്തു.
പോലീസിന്‍റെ നോട്ട പുള്ളിയായ ഇയാളെ നീണ്ടനാളത്തെ പരിശ്രമത്തിനൊടുവിലാണ് കീഴ്‌പെടുത്തിയത്. ഏറ്റവും നല്ല ക്വാളിറ്റിയുള്ള ഹഷീഷ് ഓയിലാണ് ഇയാളിൽനിന്ന് പിടിച്ചത്. എന്നാൽ ഇബ്രാഹിം വെറും കാരിയർ മാത്രമാണെന്ന് പോലീസ് വ്യക്തമാക്കി