മികച്ച ഗോളിനുള്ള ഫിഫ അവാര്‍ഡ് മുഹമ്മദ് ഫൈസിന്

0

2016ലെ മികച്ച ഗോളിനുള്ള ഫിഫയുടെ പുരസ്കാരം മലേഷ്യന്‍ ഫുട്ബോളര്‍ മുഹമ്മദ് ഫൈസ് സുബ്രിയ്ക്ക്. മലേഷ്യന്‍ സൂപ്പര്‍ ലീഗിനിടെ നടത്തിയ ഫ്രീ കിക്കാണ് ഫൈസിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്. അറുപത് ശതമാനം വോട്ടാണ് ഫൈസിന് ലഭിച്ചത്. റൊണാള്‍ഡോ പുരസ്കാരം സമ്മാനിച്ചു.
പെനാംഗ് സ്വദേശിയാണ് ഇരുപത്തിയൊമ്പതുകാരനായ ഫൈസ്. പെനാംഗ് എഫ് എ ടീം അംഗമാണ് ഫൈസ്.