ആതിഥേയത്വം വഹിച്ച് ഇന്ത്യ; ഇന്ന് ലോക പരിസ്ഥിതി ദിനം

0

പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തി​​െൻറ പ്രാ​ധാ​ന്യം വി​ളി​ച്ചോ​തി ഇ​ന്ന് ലോ​ക പ​രി​സ്ഥി​തി ദി​നം.ഈ വര്‍ഷത്തെ പരിസ്ഥിതി ദിനാചരണത്തിന് ഇന്ത്യയാണ് ആതിഥേയത്വം വഹിക്കുന്നത്. പ്ലാസ്റ്റിക് മാലിന്യത്തെ ചെറുത്തുതോല്‍പ്പിക്കാമെന്നതാണ് ഈ വര്‍ഷത്തെ പരിസ്ഥിതി ദിനാചരണത്തിന്റെ സന്ദേശം.

ഒ​റ്റ​ത്ത​വ​ണ ഉ​പ​യോ​ഗ​ശേ​ഷം വ​ലി​ച്ചെ​റി​യു​ന്ന പ്ലാ​സ്​​റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ സ​മു​ദ്ര​ങ്ങ​ൾ​ക്കും ക​ട​ൽ​ജീ​വി​ക​ൾ​ക്കും മ​നു​ഷ്യ​​​െൻറ നി​ല​നി​ൽ​പി​നും ഏ​ൽ​പി​ക്കു​ന്ന ഗു​രു​ത​ര പ്ര​ത്യാ​ഘാ​ത​ങ്ങ​ളെ​ക്കു​റി​ച്ച് സ​ർ​ക്കാ​റു​ക​ൾ, വ്യ​വ​സാ​യ​ങ്ങ​ൾ, സ​മു​ദാ​യങ്ങ​ൾ, വ്യ​ക്തി​ക​ൾ എ​ന്നി​വ​രെ ബോ​ധ​വ​ത്ക​രി​ക്കു​ക​യും പ്ലാ​സ്​​റ്റി​ക്കി​ന് ബ​ദ​ൽ​മാ​ർ​ഗ​ങ്ങ​ൾ ക​ണ്ടെ​ത്തി ഉ​പ​യോ​ഗം കു​റ​ച്ചു​കൊ​ണ്ടു​വ​രു​ക​യു​മാ​ണ് ല​ക്ഷ്യം.ദി​നാ​ച​ര​ണ​ത്തി​​െൻറ ഭാ​ഗ​മാ​യി രാ​ജ്യ​മെ​മ്പാ​ടും പൊ​തു​സ്ഥ​ല​ങ്ങ​ൾ, വ​ന​ങ്ങ​ൾ, ദേ​ശീ​യ ഉ​ദ്യാ​ന​ങ്ങ​ൾ, ബീ​ച്ചു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തും.