‘എന്റെ ഗ്രാമത്തിനു പറയാനുള്ളത്’-ഉത്തരവാദിത്വമില്ലാത്ത രാഷ്ട്രീയക്കാരോട്; വായിക്കാതെ പോകരുത് ഈ ഫേസ്ബുക് പോസ്റ്റ്

0

‘ഊരാളുങ്കൽ കൂലിവേലക്കാരുടെ പരസ്പരസഹായസംഘം’ എന്ന പേരിൽ വാഗ്ഭടാനന്ദഗുരുദേവൻ സ്ഥാപിച്ച ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (യു.എൽ.സി.സി.എസ്.) ഇന്ന് ആഗോളപ്രശസ്തമാണ്. അഭിനന്ദ് പി എസ് എന്ന ചെറുപ്പക്കാരന്റെ ഫേസ്ബുക് പോസ്റ്റിലൂടെ ഊരാളുങ്കൽ എന്ന നാടും കേരളത്തിന്റെ അഭിമാനമായ യു.എൽ.സി.സി.എസിന്റെ പ്രവർത്തനങ്ങളും ഇപ്പോൾ ഒരിക്കൽ കൂടി മലയാളികളുടെ അഭിനന്ദനങ്ങൾ വീണ്ടും ഏറ്റുവാങ്ങിയിരിക്കയാണ്.

ഫേസ്ബുക് പോസ്റ്റ്

വാഗ്ഭഭടാനന്ദന്റെ വാക്കുകളുംആശയങ്ങളും മുറുകെ പിടിച്ച് മുന്നോട്ടു പോകുന്ന ULC CS നെ സംബന്ധിച്ച് എഴുതിയ അഭിനന്ദിന് നിരവധി അഭിനന്ദന പ്രവാഹങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. 1925 ഫെബ്രുവരി 13-ന് സഹകരണസംഘം രജിസ്റ്റർ ചെയ്ത് പ്രവർത്തനം തുടങ്ങി. വൻകിട മേൽപ്പാലങ്ങളും ദേശീയപാതകളും ഫ്ളൈഓവറുകളും നിർമിച്ച് കേരളത്തിന്റെ മുഖച്ഛായ മാടറ്റിയ നിർമാണമേഖലയിലെ മഹാപ്രസ്ഥാനമായ യു.എൽ.സി.സി.എസിന്റെ പിറവിക്കുപിന്നിലുള്ള ഒരു നാടിന്റെയും നാട്ടുകാരുടെയും കഥകൂടി അഭിനന്ദ് തന്റെ കുറിപ്പിലൂടെ വ്യക്തമാക്കുന്നുണ്ട്.