ഉത്തര്‍പ്രദേശില്‍ മന്ത്രി കോവിഡ് ബാധിച്ച് മരിച്ചു

1

ഉത്തര്‍പ്രദേശില്‍ മന്ത്രി കോവിഡ് ബാധിച്ച് മരിച്ചു. യോഗി ആദിത്യനാഥ് മന്ത്രിസഭയിലെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് മന്ത്രി കമല്‍ റാണി വരുണ്‍ (62) ആണ് മരിച്ചത്.

ജൂലൈ 18നാണ് കമല്‍ റാണി വരുണിന് കോവിഡ് സ്ഥിരീകരിക്കുന്നത്. ലഖ്‌നൗവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അവര്‍ ഇന്ന് രാവിലെയാണ് മരിച്ചത്.