തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ‘ഫാനി’ രൂപപ്പെട്ടു; 8 ജില്ലകളിൽ യെല്ലോ അലർട്ട്

0

തിരുവനന്തപുരം: തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യുനമര്‍ദ്ദം ചുഴലിക്കാറ്റായി രൂപപ്പെട്ടുവരുന്നുവെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. തീരത്ത് കടലാക്രമണം രൂക്ഷമാണ്. മത്സ്യത്തൊഴിലാളികള്‍ ബുധനാഴ്ച വരെ കടലില്‍ പോകരുതെന്നും നിര്‍ദ്ദേശം. കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാല്‍ എട്ടു ജില്ലകളില്‍ തിങ്കളാഴ്ച മുതല്‍ ജാഗ്രതാ നിര്‍ദേശംനൽകി.

ഞായറാഴ്ച മണിക്കൂറില്‍ 30-50 കിലോമീറ്റര്‍ വേഗതയിലും തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ മണിക്കൂറിലല്‍ 40-60 കിമി വരെ വേഗതിലും കാറ്റു വീശുവാന്‍ സാധ്യതയുണ്ട്ബംഗാള്‍ ഉള്‍ക്കടലിന്റെ തെക്കന്‍ ഭാഗത്താണ് ‘ഫാനി’ ചുഴലിക്കൊടുങ്കാറ്റ് രൂപപ്പെട്ടത്. വരും മണിക്കൂറുകളിൽ ‘ഫാനി’ കൂടുതല്‍ ശക്തി പ്രാപിക്കും. തുടര്‍ന്ന് തമിഴ്നാട്, ആന്ധ്രാ തീരത്തേയ്ക്ക് നീങ്ങുമെന്നാണ് കാലാവസ്ഥാ പ്രവചനം. തമിഴ്നാട് തീരത്ത് അതീവ ജാഗ്രതാ നിര്‍ദേശം നല്കി. ചുഴലിക്കാറ്റിന്റെ പ്രഭാവത്തില്‍ കേരളത്തില്‍ ശക്തമായ മഴ ലഭിക്കും.

കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ജാഗ്രതാനിര്‍ദ്ദേശമായ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ടെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി.