ഇല്ലാക്കഥകളിൽ ഇക്കിളി ചേർത്ത് ഉണ്ടാക്കിയല്ലാ ജീവിത മാർഗ്ഗം കണ്ടെത്തേണ്ടത്; പൊട്ടിത്തെറിച്ച് അരുണ്‍ ഗോപി

0

മലയാളികളുടെ പ്രിയ താരം മീരാജാസ്മിൻനൊപ്പം നിൽക്കുന്ന ചിത്രത്തെ വളച്ചൊടിച്ച വാർത്തയെക്കെതിരെ പൊട്ടിത്തെറിച്ച് സംവിധായകൻ അരുൺ ഗോപി. എന്തൊരു കഷ്ടമാണ് ഒരു സുഹൃത്തിനൊപ്പമുള്ള ചിത്രം പോലും പങ്കുവയ്ക്കാൻ പറ്റാത്ത ലോകം ആകുകയാണോ ഇത് ?’ എന്ന് ചോദിച്ചാണ് അരുൺ തന്റെ രോഷം പ്രകടിപ്പിച്ചത്.ജീവിതത്തിലെ നല്ല സുഹൃത്തുക്കളെ ചേർത്ത് പിടിക്കുകതന്നെ ചെയ്യും അത് ആണായാലും പെണ്ണ് ആയാലും എന്ന് അരുൺ ഗോപി ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

കഴിഞ്ഞ ദിവസമാണ് നടി മീര ജാസ്മിനൊപ്പമുള്ള ചിത്രങ്ങൾ അരുൺ സമൂഹമാധ്യമങ്ങളിൽ പങ്കു വച്ചത്. എന്നാൽ മീരയെ ചേർത്തു പിടിച്ചു കൊണ്ട് നിൽക്കുന്ന ചിത്രത്തെയാണ് സോഷ്യൽ മീഡിയയും ചില ഓൺലൈൻ മാധ്യമങ്ങളും തെറ്റായി വ്യാഖ്യാനിച്ചത്. മീര ജാസ്മിൻ വിവാഹമോചിതയായെന്നും അരുണുമായുള്ള വിവാഹം കഴിഞ്ഞുവെന്നുമാണ് വാർത്തകൾ പ്രചരിച്ചത്.

ഇതിനെതിരെയാണ് അരുണ്‍ ഗോപി പൊട്ടിത്തെറിച്ചത്. എല്ലാര്ക്കും ജീവിക്കണം ഇല്ലാകഥകളിൽ ഇക്കിളി ചേർത്ത് ഉണ്ടാക്കിയല്ലാ ജീവിത മാർഗ്ഗം കണ്ടെത്തേണ്ടത്!! ഇത്തരം ഓൺലൈൻ സൈറ്റുകളിൽ ജീവിക്കുന്നത് കൊണ്ട് സൗഹൃദം എന്ന വാക്കിന്റെ അർത്ഥം അറിയാൻ പാടില്ല എന്നൊരു നിർബന്ധം കൊണ്ടുനടക്കരുത്. അരുണ്‍ പറയുന്നു.

ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം

നമസ്കാരം

എന്തൊരു കഷ്ടമാണ് ഒരു സുഹൃത്തിനൊപ്പമുള്ള ചിത്രം പോലും പങ്കുവയ്ക്കാൻ പറ്റാത്ത ലോകം ആകുകയാണോ ഇത്?? എല്ലാർക്കും ജീവിക്കണം ഇല്ലാ കഥകളിൽ ഇക്കിളി ചേർത്ത് ഉണ്ടാക്കിയല്ലാ ജീവിത മാർഗം കണ്ടെത്തേണ്ടത്!! ഇത്തരം ഓൺലൈൻ സൈറ്റുകളിൽ ജീവിക്കുന്നത് കൊണ്ട് സൗഹൃദം എന്ന വാക്കിന്‍റെ അർത്ഥം അറിയാൻ പാടില്ല എന്നൊരു നിർബന്ധം കൊണ്ടുനടക്കരുത്..!!

ജീവിതത്തിലെ നല്ല സുഹൃത്തുക്കളെ ചേർത്ത് പിടിക്കുകതന്നെ ചെയ്യും അത് ആണായാലും പെണ്ണ് ആയാലും!! കടലാസ്സു വിമാനങ്ങളുടെ ആകാശയുദ്ധത്തിനു താല്പര്യമില്ല!! സൗഹൃദങ്ങൾ പറന്നുയരട്ടെ!! പെൺകുട്ടികൾ പറന്നു ഉയരുന്ന നാടാണിത്!! “ഉയരെ” അങ്ങനെ ഉയരട്ടെ!!