പരിക്ക് വില്ലനായി; സ്റ്റാര്‍ട്ടിംഗ് ഇലവനില്‍ വീണ്ടും മാറ്റവുമായി അര്‍ജന്‍റീന

0

ദോഹ: ഖത്തര്‍ ലോകകപ്പില്‍ ഫ്രാന്‍സിനെതിരായ ഫൈനല്‍ പോരാട്ടത്തിനുള്ള സ്റ്റാര്‍ട്ടിംഗ് ഇലവനില്‍ മാറ്റവുമായി അര്‍ജന്‍റീന. നേരത്തെ പ്രഖ്യാപിച്ച സ്റ്റാര്‍ട്ടിംഗ് ഇലവനില്‍ ഉണ്ടായിരുന്ന മാര്‍കോസ് അക്യൂനക്ക് പരിക്കേറ്റതോടെ സെമിയില്‍ ക്രൊയേഷ്യക്കെതിരെ ഇറങ്ങിയ ടാഗ്ലിയാഫിക്കോയെ അര്‍ജന്‍റീന പകരക്കാരനായി സ്റ്റാര്‍ട്ടിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തിയെന്നാണ് മാധ്യമപ്രവര്‍ത്തകനായ Gaston Edul. ട്വീറ്റ് ചെയ്തത്.

ക്വാര്‍ട്ടറില്‍ രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ടതിനാല്‍ അക്യൂനക്ക് ക്രൊയേഷ്യക്കെതിരായ സെമിയില്‍ കളിക്കാനായിരുന്നില്ല. അക്യൂനയുടെ പരിക്ക് അര്‍ജന്‍റീനക്ക് കനത്ത തിരിച്ചടിയാണ്.