ഫൈനല്‍ അധികസമയത്തേക്ക്‌

0

ദോഹ: അര്‍ജന്റീനയ്‌ക്കെതിരേ രണ്ട് മിനിറ്റിനുള്ളില്‍ രണ്ട് ഗോളടിച്ച് സമനില പിടിച്ച് ഫ്രാന്‍സ്. സൂപ്പര്‍താരം കിലിയന്‍ എംബാപ്പെയാണ് ടീമിനായി ഇരട്ട ഗോളുകള്‍ നേടി സമനില നേടിക്കൊടുത്തത്.

നേരത്തെ 23-ാം മിനുറ്റില്‍ ലിയോണല്‍ മെസിയുടെയും 36-ാം മിനുറ്റില്‍ ഏഞ്ചല്‍ ഡി മരിയയുടേയും ഗോളില്‍ അര്‍ജന്‍റീന ആദ്യപകുതിയില്‍ 2-0ന് മുന്നിലെത്തിയിരുന്നു. എംബാപ്പെയുടെ ഡബിള്‍ബാരലോടെ മത്സരം എക്‌സ്‌ട്രാ ടൈമിലേക്ക് നീണ്ടു.