ആറ്റിങ്ങലില്‍ ഒരു കുടുംബത്തിലെ അഞ്ചുപേരെ മരിച്ച നിലയില്‍ കണ്ടെത്തി

0

തിരുവനന്തപുരം: ആറ്റിങ്ങല്‍ ചാത്തന്‍പാറയില്‍ ഒരു കുടുംബത്തിലെ അഞ്ചുപേരെ മരിച്ചനിലയില്‍ കണ്ടെത്തി. മണിക്കുട്ടന്‍, ഭാര്യ സന്ധ്യ, മക്കളായ അമീഷ്, ആദിഷ്, മണിക്കുട്ടന്‍റെ മാതൃസഹോദരി ദേവകി എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് മരണവാര്‍ത്ത പുറത്തറിഞ്ഞത്.

മണിക്കുട്ടന്‍ ഒരു മുറിയില്‍ തൂങ്ങിമരിച്ച നിലയിലും മറ്റുള്ളവര്‍ വിഷം കഴിച്ച നിലയിലുമായിരുന്നു. ആത്മഹത്യയാണെന്ന് സംശയമുണ്ട്. അതല്ലെങ്കില്‍ മറ്റുള്ളവര്‍ക്ക് വിഷം നല്‍കിയ ശേഷം മണിക്കുട്ടന്‍ തൂങ്ങി മരിച്ചതാണോ എന്നകാര്യവും പോലീസ് പരിശോധിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ പോലീസ് നിഗമനത്തിലെത്തിയിട്ടില്ല.