ഓണം വിയറ്റ്നാമില്‍ ; 7000 രൂപയ്ക്ക് കൊച്ചിയില്‍ നിന്ന് വിയറ്റ്നാമിലേക്ക് നേരിട്ട് പറക്കാം.വിയറ്റ്‌ജെറ്റ് ആഗസ്റ്റ് 12 മുതല്‍ ഹോ ചി മിന്‍ സിറ്റിയില്‍ നിന്ന് കൊച്ചിയിലേക്കുള്ള നേരിട്ടുള്ള വിമാന സര്‍വീസ് ആരംഭിക്കും

0

ഹോ ചി മിന്‍ സിറ്റി : വിയറ്റ്‌ജെറ്റ് ആഗസ്റ്റ് 12 മുതല്‍ ഹോ ചി മിന്‍ സിറ്റിയില്‍ നിന്ന് കൊച്ചിയിലേക്കുള്ള നേരിട്ടുള്ള വിമാന സര്‍വീസ് ആരംഭിക്കും .ഏറ്റവുംകുറഞ്ഞ 14,000 രൂപയ്ക്കുള്ള റിട്ടേണ്‍ ടിക്കറ്റ് ഓഫറുകള്‍ വിയറ്റ്‌ജെറ്റ് നല്‍കുന്നതോടെ ഓണത്തിന് മലയാളികള്‍ക്ക് ചിലവുകുറച്ചു യാത്ര ചെയ്യുവാനുള്ള ഒരു വിദേശരാജ്യമായി വിയറ്റ്നാം മാറും. കൊച്ചിയുടെ ടൂറിസം,ബിസിനസ് രംഗത്തിനു കൂടുതല്‍ കരുത്തേകുന്നതാണ് ഈ പുതിയ സര്‍വീസ് .

കൊച്ചിയില്‍ നിന്ന് വെറും 20,000 രൂപയ്ക്ക് ഓസ്ട്രേലിയയിലെ മെല്‍ബണ്‍ , സിഡ്നി , ബ്രിസ്ബെന്‍ എന്നീ നഗരങ്ങളിലേക്ക് യാത്ര ചെയ്യുവാനും സാധിക്കും . സിംഗപ്പൂര്‍ , മലേഷ്യ കണക്ഷനുകള്‍ നിലവില്‍ ലഭ്യമല്ല . ഉടനെ തന്നെ സിംഗപ്പൂരിലേക്കുള്ള കണക്ഷന്‍ ബുക്കിങ്ങുകളും ആരംഭിക്കും .

ഡല്‍ഹി, മുംബൈ, അഹമ്മദാബാദ് എന്നിവയ്ക്ക് ശേഷം വിയറ്റ്‌ജെറ്റ് എയറിന്റെ ഇന്ത്യയിലെ നാലാമത്തെ  നഗരമാണ് കൊച്ചി. അടുത്തവര്‍ഷം മുതല്‍ ബാംഗ്ലൂര്‍ , ഹൈദരാബാദ് സര്‍വീസുകളും വിയറ്റ്‌ജെറ്റ് ആരംഭിക്കും . കൊച്ചിയില്‍ നിന്ന് വിയറ്റ്നാമിലെ നിരവധി സിറ്റികള്‍ , സിംഗപ്പൂര്‍, ക്വാലാലംപൂര്‍, ബാങ്കോക്ക്, മെല്‍ബണ്‍, സിഡ്നി, ബ്രിസ്ബേന്‍, സിയോള്‍, നരിറ്റ, ബാലി തുടങ്ങി നിരവധി സ്ഥലങ്ങളിലേക്ക് എയര്‍ബസ് 320-ല്‍ നിന്ന് തിങ്കള്‍, ബുധന്‍, വെള്ളി, ശനി ദിവസങ്ങളില്‍ വിയറ്റ്ജെറ്റ് എയര്‍ കൊച്ചിയിലേക്ക് ആഴ്ചയില്‍ നാല് വിമാനങ്ങള്‍ സര്‍വീസ് നടത്തും.

കൊച്ചിയില്‍ നിന്ന് രാത്രി 11.50-ന് പുറപ്പെടുന്ന വിമാനം രാവിലെ 6.40-ന് ഹോ ചി മിന്‍ സിറ്റിയില്‍ എത്തിച്ചേരും . വൈകിട്ട് 7.20-ന് വിയറ്റ്നാമില്‍ നിന്ന് പുറപ്പെട്ട് രാത്രി 10.50-ന് കൊച്ചി എയര്‍പോര്‍ട്ടില്‍ എത്തിച്ചേരുന്ന ക്രമത്തിലാണ് സര്‍വീസുകള്‍ ക്രമീകരിച്ചിരിക്കുന്നത് .