ഇന്ത്യൻ സർവീസുകൾ പുനരാരംഭിക്കാനൊരുങ്ങി ഫ്ലൈസ്‌കൂട്ട്

0

ഇന്ത്യയുമായുള്ള സിംഗപ്പൂരിന്റെ എയർ ട്രാവൽ ബബിൾ ക്രമീകരണങ്ങളുടെ ഭാഗമായി സർവീസുകൾ പുനരാരംഭിക്കുന്നു. ഹൈദരാബാദ്, തിരുച്ചിറപ്പാളി, അമൃത്സർ എന്നിവിടങ്ങളുമായുള്ള സിംഗപ്പൂരിന്റെ എയർ ട്രാവൽ ബബിൾ ക്രമീകരണങ്ങളെ തുടർന്ന്, 2021 ഡിസംബർ 28 മുതൽ തിരുവനന്തപുരത്തുനിന്നും കോയമ്പത്തൂർ, വിശാഖപട്ടണം എന്നിവിടങ്ങളിൽ നിന്ന് 29 ഡിസംബർ 2021 മുതലും ഫ്ലൈസ്‌കൂട്ട് ഫ്ലൈറ്റുകൾ പുനരാരംഭിക്കുന്നു. വെറും $182(10000രൂപ) മുതൽ (വൺ-വേ ടാക്‌സ്) ഉൾപ്പെടെയാണ് ഫ്ലൈറ്റുകൾ പുനരാരംഭിക്കുന്നത്.

ഈ ഫ്ലൈറ്റുകൾ നോൺ-വി‌ടി‌എൽ ആണെങ്കിലും, ഈ റീയൂണിയന്റെ ഭാഗമായി യാത്രക്കാർക്ക് തികച്ചും അതിശയകരവും ആസ്വാദ്യകരവുമായ ഒരു യാത്ര അനുഭവം തന്നെയാണ് ഫ്ലൈസ്‌കൂട്ട് ആസൂത്രണം ചെയ്‍തിരിക്കുന്നത്.

ഹൈദരാബാദ്, തിരുച്ചിറപ്പള്ളി, അമൃത്സർ എന്നിവിടങ്ങളിലേക്കും 31 ജനുവരി 2022 മുതൽ ഫ്ലൈസ്‌കൂട്ട് സർവീസ് നടത്തുന്നുണ്ട്. ഈ നഗരങ്ങളിലേക്കുള്ള ഫ്ലൈറ്റുകൾ ഇവരുടെ നിലവിലെ VTL ക്രമീകരണങ്ങളുടെ ഭാഗമല്ല. കൂടുതൽ വിവരങ്ങൾക്കോ ​​ബുക്ക് ചെയ്യാനോ വെബ്സൈറ്റ് സന്ദർശിക്കുക: https://bit.ly/ScootFlightSchedules.