കുവൈത്തില്‍ ജനുവരി രണ്ടിന് അവധി പ്രഖ്യാപിച്ചു

1

കുവൈത്ത് സിറ്റി: കുവൈത്തില്‍ ജനുവരി രണ്ട് ഞായറാഴ്‍ച അവധി പ്രഖ്യാപിച്ചു. രാജ്യത്തെ മന്ത്രാലയങ്ങള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കുമായിരിക്കും അവധി. തിങ്കളാഴ്‍ച ചേര്‍ന്ന ക്യാബിനറ്റ് യോഗമാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്.

പുതുവര്‍ഷപ്പിറവി ദിനമായ ജനുവരി ഒന്ന് ശനിയാഴ്‍ച ആയതിനാലാണ് തൊട്ടടുത്ത പ്രവൃത്തി ദിവസമായ രണ്ടാം തീയ്യതി അവധി നല്‍കുന്നതെന്ന് ഗവണ്‍മെന്റ് കമ്മ്യൂണിക്കേഷന്‍ സെന്റര്‍ അറിയിച്ചു.