ഇതൊരു ഒന്നൊന്നര കാറാണ്

0

ഈ കാര്‍ ഓടിക്കണമെങ്കില്‍ ഒരല്‍പം വിയര്‍ക്കണം എന്ന് ആദ്യമേ പറയട്ടെ. കാരണം ഇതൊരു സാധാരണ കാര്‍ അല്ലേയല്ല. പെട്രോളിന്‍റെയും ഡീസലിന്റെയും വില കൂടുന്നതും കുറയുന്നതും ഒന്നും ഇതിനു ബാധകവുമല്ല. കാരണം പെട്രോളും ഡീസലും,വൈദ്യുതിയുമല്ലാത്ത ഒരു ഇന്ധനമാണ് ഈ കാറിനെ പ്രവര്‍ത്തിപ്പിക്കുന്നത്. ഒരിക്കലും തീര്‍ന്നുപോകാന്‍ സാധ്യതയില്ലാത്ത ഈ ഇന്ധനം നമ്മുടെ ശക്തിതന്നെയാണ്.

ഡിട്ട്രോയിറ്റില്‍ നടന്ന ഓരു ഓട്ടോ പ്രദര്‍ശനത്തിലാണ് കാണികളെ അമ്പരിപ്പിച്ച “സൈക്ലോണ്‍” എന്ന കാര്‍ നിര്‍മ്മാതാക്കളായ  “ഫ്യൂച്ച്‍ പീപ്പിള്‍” അവതരിപ്പിച്ചത്. മറ്റുവണ്ടികളല്‍ നിന്നും തികച്ചും വ്യത്യസ്തമാക്കുന്നത് ഇതിന്‍റെ പ്രവര്‍ത്തനരീതി തന്നെയാണ്.  സൈക്കിള്‍ ചവുട്ടുന്നത് പോലെ ചവിട്ടിയാലെ ഈ കാര്‍ ചലിക്കുകയുള്ളൂ. മണിക്കൂറില്‍ 25 കിലോമീറ്റര്‍ ആണ് ഈ വണ്ടിയുടെ പരമാവധി വേഗം. തീരെ ഭാരമില്ലാത്ത വസ്തുക്കളായ അലുമിനിയം, പോളി കാര്‍ബോനേറ്റ് തുടങ്ങിയ വസ്തുക്കള്‍ കൊണ്ട് നിര്‍മ്മിച്ച വണ്ടിയുടെ ഭാരം 123 കിലോ മാത്രമാണ്.Image result for futurepeople car

യാത്രചെയ്യുന്ന 2 പേരും അവരുടെ മുന്നിലുള്ള പെഡലുകള്‍ ചവിട്ടണമെന്നതിനാല്‍ ഡ്രൈവര്‍ ആരെന്നു പറയാന്‍ സാധിക്കില്ല. ഒരു 750 വാള്‍ട്ട് ഇലക്ട്രിക് എഞ്ചിനും ഇവരുടെ സഹായത്തിനുണ്ട്. ഈ വണ്ടിയെ കാര്‍ ആയി അംഗീകരിക്കാന്‍ ഇതുവരെയും അമേരിക്കന്‍ മോട്ടോര്‍ വകുപ്പ് തയാറായിട്ടില്ല . ഇപ്പോഴും ഒരു സൈക്കിള്‍ എന്ന പരിഗണന മാത്രമേ ഈ വണ്ടിക്കുള്ളു എന്നതിനാല്‍ ഈ വണ്ടി ഓടിക്കാന്‍ ലൈസന്‍സിന്‍റെയൊ മറ്റോ ആവശ്യമില്ല.