ദുബായ് യാത്രയ്ക്ക് ജിഡിആര്‍എഫ്എ, ഐസിഎ അനുമതി വേണ്ട

1

ദുബായ്: ഇന്ത്യയില്‍ നിന്ന് ദുബായിലേക്ക് പോകാന്‍ യുഎഇ താമസക്കാര്‍ക്ക് ഇനി മുതല്‍ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പിന്റെയോ (ഐസിഎ) , ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സിന്റെയോ (ജിഡിആര്‍എഫ്എ) അനുമതി ആവശ്യമില്ല.

എയര്‍ ഇന്ത്യ എക്‌സ്പ്രസ് സാമൂഹിക മാധ്യമങ്ങളിലൂടെ ഇക്കാര്യം അറിയിച്ചു. ദുബായ് യാത്രക്കാര്‍ക്ക് ജിഡിആര്‍എഫ്എ അനുമതി വേണമെന്ന് നേരത്തെ നിബന്ധനയുണ്ടായിരുന്നു.