
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ കടത്ത്. ഇലക്ട്രിക് മോട്ടോറിനകത്ത് ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 828 ഗ്രാം സ്വർണമാണ് കസ്റ്റംസ് ഇന്‍റലിജൻസ് വിമാനത്താവളത്തിൽ വച്ച് പിടകൂടിയത്.സൗദിയിൽ നിന്നെത്തിയ മലപ്പുറം സ്വദേശിയായ യാത്രക്കാരനില്‍ നിന്നാണ് സ്വര്‍ണം കണ്ടെത്തിയത്. ഇയാള്‍ ഇപ്പോള്‍ കസ്റ്റംസിന്‍റെ കസ്റ്റഡിയിലാണ്.