യുഎഇ സര്‍ക്കാരിൻ്റെ ഗോള്‍ഡന്‍ വിസ സ്വന്തമാക്കി ഗള്‍ഫ് മലയാളിയായ വേണു കൊച്ചിക്കാട്ട്

0

യുഎഇ: വിശിഷ്ട വ്യക്തികള്‍ക്ക് യുഎഇ സര്‍ക്കാര്‍ നല്‍കി ആദരിക്കുന്ന ഗോള്‍ഡന്‍ വിസ നേടി ഗള്‍ഫ് മലയാളിയായ വേണു. കഴിഞ്ഞ 35 വര്‍ഷമായി വിദേശത്ത് വ്യവസായ രംഗത്ത് പ്രവര്‍ത്തിക്കുന്ന വേണു കൊച്ചിക്കാട്ടാണ് ഗോള്‍ഡന്‍ വിസ നേടിയത്.

തൃശൂർ ജില്ലയില്‍ ചെന്ത്രാപ്പിന്നി സ്വദേശിയായ വേണു കൊച്ചിക്കാട്ട് യുഎഇ അല്‍-ജൗദ ഫൈബര്‍ഗ്ലാസ് ഇന്റസ്ട്രീസ്, പോളിക്കോം പ്ലാസ്റ്റിക്ക് ഇന്റസ്ട്രീസ് തുടങ്ങിയ സ്ഥാപനങ്ങളുടെ ഉടമയാണ്. വ്യവസായ സംഘാടകന്‍, നിക്ഷേപകന്‍, വ്യവസായി തുടങ്ങിയ നിലകളില്‍ യുഎഇയില്‍ നടത്തിയ സംഭാവനകള്‍ പരിഗണിച്ചാണ് ഗോള്‍ഡന്‍ വിസ നല്‍കി യുഎഇ സര്‍ക്കാര്‍ ആദരിച്ചത്.

കഴിഞ്ഞ ദിവസം നടന്ന ചടങ്ങില്‍ അലി അല്‍-അലീലയില്‍ നിന്നും ഗോള്‍ഡന്‍ വിസ സ്വീകരിച്ചു. വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിക്കുന്നവര്‍ക്കാണ് ഗോള്‍ഡന്‍ വിസ അനുവദിക്കുന്നത്. വ്യവസായ സംഘാടക രംഗത്ത് നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് പത്തുവര്‍ഷത്തേക്കുള്ള ഗോള്‍ഡന്‍ വിസയാണ് അനുവദിച്ചിട്ടുള്ളത്. യുഎഇ സര്‍ക്കാരിന്റെ പ്രത്യേക ആനുകൂല്യങ്ങളും പരിഗണനകളും ഗോള്‍ഡന്‍ വിസക്കാര്‍ക്ക് ലഭിക്കും.