വയറ് വേദനയുമായി ആശുപത്രിയിൽ പോയി; തനിക്ക് ഗർഭപാത്രമുണ്ടെന്നും 20 വർഷമായി ആർത്തവുമുണ്ടെന്നും യുവാവ് കണ്ടെത്തുന്നത് അപ്പോൾ

0

കഴിഞ്ഞ 20 വർഷമായി തന്ന അലട്ടുന്ന ആരോഗ്യ പ്രശ്‌നങ്ങൾക്ക് പിന്നിലെ കാരണം അറിഞ്ഞ ഞെട്ടലിലാണ് ചൈനയിലെ ചെൻ ലി. 33 കാരനായ ചെൻ ലിക്ക് ഗർഭപാത്രം ഉണ്ട്. 20 വർഷമായി ആർത്തവവുമുണ്ട്.

എല്ലാ മാസവും ചെൻ ലിക്ക് വയറ് വേദനയും മൂത്രത്തിൽ രക്തവും കണ്ടെത്തിയിരുന്നു. ഇതിന്റെ ചികിത്സയ്ക്കായി ഗംഗ്‌സോ ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്ക് വിധേയനായപ്പോഴാണ് തനിക്ക് സ്ത്രീ ലൈംഗികാവയവങ്ങൾ ഉണ്ടെന്ന സത്യം ചെൻ ലി തിരിച്ചറിയുന്നത്.

‘ഇന്റർസെക്‌സ്’ ആയാണ് ചെൻ ലി പിറന്നത്. പുരുഷ ലൈംഗികാവയവങ്ങൾ ഉണ്ടെങ്കിലും സ്ത്രീകളുടെ ലൈംഗികാവയവയങ്ങളും ഉണ്ടാരുന്ന അവസ്ഥയാണ് ഇന്റർസെക്‌സ്. പുരുഷ ലൈംഗികാവയവത്തിനൊപ്പം ഗർഭപാത്രം, അണ്ഡാശയം എന്നിവ ചെൻലിക്ക് ഉണ്ടായിരുന്നു.