2018 പടിയിറങ്ങുമ്പോൾ

1

ഒട്ടേറെ പ്രതീക്ഷകളും മറക്കാൻ കഴിയാത്ത പ്രളയ പെരുമഴയും ചരിത്രം സൃഷ്‌ടിച്ച കോടതി വിധികളും നിപയും മറികടന്ന് ഒരു കലണ്ടർ കൂടി വിസ്‌മൃതിയിലേക്ക് എറിയപ്പെടുകയാണ്. 2018 മറക്കാനാവാത്ത ഒരു വർഷമാണ്, അക്ഷരാർത്ഥത്തിൽ പറഞ്ഞാൽ സംഭവബഹുലമായൊരു വർഷം. 1924 നു ശേഷം കേരളം കണ്ട ഏറ്റവും വലിയ പ്രളയ ദുരന്തമായിരുന്നു ആഗസ്റ്റിൽ നാം കണ്ടത്. പ്രകൃതിയുടെ സംഹാരതാണ്ഡവത്തിൽ അന്ന് പൊളിഞ്ഞത് കുറെയധികം മനുഷ്യ ജീവനുകളാണ്. 14 .5 ലക്ഷത്തോളം പേർ ദുരിതാശ്വാസ ക്യാമ്പുകളിലായി. 31,000 കോടി രൂപയുടെ നഷ്ട്ടം വിതറി കേരളത്തിന്‍റെ വ്യാവസായിക, കാർഷിക മേഖലകളെ പ്രകൃതി തൂത്തുവാരിയെറിഞ്ഞു. ഈ വർഷം ലോകം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തങ്ങളിൽ ഒന്നായിരുന്നു ഇത്.

ചെറുത്തുനിൽപ്പിന്‍റെ നിപ

ഒരിക്കലും നമ്മുടെ നാട്ടിൽ വരില്ലെന്ന് കരുതിയ കേട്ട് കേൾവി മാത്രമുള്ള നിപ മെയ്, ജൂൺ മാസങ്ങളിൽ ദൈവത്തിന്‍റെ സ്വന്തം നാടിനെ പിടിച്ചുലയ്ക്കുകയായിരുന്നു. സമാനതകൾ ഇല്ലാത്ത രക്ഷാ പ്രവർത്തനത്തിലൂടെ ആരോഗ്യ കേരളം ഒറ്റകെട്ടായി പ്രവർത്തിക്കുന്ന കാഴ്ചയാണ് നാം കണ്ടത്.ഡബ്ല്യൂ.എച്ച്.ഒ. പോലും അതിശയിച്ചുപോയ രക്ഷാ ദൗത്യത്തിൽ മരണം 16 പിടിച്ചു നിർത്താൻ ആരോഗ്യ മേഖലയ്ക്ക് കഴിഞ്ഞു.


ചരിത്രം സൃഷ്ടിച്ച് കോടതി വിധികൾ

സ്വവർഗാനുരാഗം
സ്വവർഗ രതി കുറ്റകരമാക്കുന്ന ഇന്ത്യൻ ശിക്ഷ നിയമത്തിലെ ഐ പി സി 377ാം വകുപ്പ് സുപ്രീം കോടതി റദ്ധാക്കി. സ്വവർഗരതി നിയമ വിധേയമാക്കി വിധിയെഴുതി.
ദയാവധം
വർഷങ്ങൾ നീട് നിന്ന ചർച്ചകൾക്കും വിവാദങ്ങൾക്കും ഒടുവിൽ ദയാവധം നിയമ വിധേയമാക്കി. ജീവിതത്തിലേക്ക് തിരിച്ചു വരില്ല എന്നുറപ്പായാൽ ഉപാധികളോടെ ദയവാദമാകാമെന്ന് കോടതി വിധിച്ചു.
നടപടികൾ ലൈവായി
സുപ്രീം കോടതി വിധികൾ ലൈവായി പൊതുജനങ്ങൾക്ക് മുന്നിലെത്തിക്കാൻ കോടതി അനുമതി നൽകി.
ആധാർ വിധി
കേന്ദ്ര സർക്കാർ പദ്ധതിയായ ആധാറിന്‌ ഭരണ ഘടനാ സാധുത നൽകിക്കൊണ്ടാണ് വിധി. ബാങ്ക് അക്കൗണ്ട് മൊബൈൽ കണക്ഷൻ എന്നിവയ്ക്ക് ആധാർ നിർബന്ധമില്ല. എന്നാൽ ആദായ നികുതി പാൻ കാർഡ് എന്നിവയെക്ക് ആധാർ നിർബന്ധമാക്കി.
വിവാദങ്ങളുടെ റാഫേൽ
കേന്ദ്രത്തിനാശ്വാസമായി റാഫേൽ ഇടപാടിൽ അന്വേഷണം വേണ്ടന്നാണ് സുപ്രീം കോടതി വിധിച്ചത്.വിമാനങ്ങളുടെ ഗുണനിലവാരത്തിൽ കോടതിക്കു വിശ്വാസമുണ്ടെന്ന് അറിയിച്ചു.
സജ്ജന് ജീവപര്യന്തം
1984 ലെ സിഖ് വിരുദ്ധ കലാപ കേസിൽ മുതിർന്ന കോൺഗ്രസ് നേതാവ് സജ്ജൻ കുമാറിന് ഡൽഹി ഹൈക്കോടതി വധ ശിക്ഷ വിധിച്ചു.
ശബരിമല സ്ത്രീ പ്രവേശനം
ശബരിമല ക്ഷേത്രത്തിൽ 10 നും 50 നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തിയ ഹൈക്കോടതി വിധിയാണ് സെപ്റ്റംബർ 28 ന് സുപ്രീം കോടതി ചരിത്രപരമായ വിധിയിലൂടെ റദ്ധാക്കിയത്.


മീ ടൂ വില കുടുങ്ങിയ സാഹിത്യവും രാഷ്ട്രിയവും വെള്ളിത്തിരയും

1.മീ ടൂ പ്രചാരണത്തിൽ കുടുങ്ങിയ വിദേശകാര്യ സഹമന്ത്രി എ ജെ അക്‌ബർ രാജിവെച്ചു.
2.നോബൽ സമിതി അംഗവും എഴുത്തുകാരിയുമായ കാതറീന ഫ്രോ സ്റ്റെൻസിന്‍റെ ഭർത്താവ് ഴാങ് ക്ളോദ് അർനോട്ടിന്‍റെ പേരിലുണ്ടായിരുന്ന മീ ടൂ ആരോപണം മൂലം സാഹിത്യ നോബൽ സ്വീഡിഷ് അക്കാദമി റദ്ധാക്കി.
3. രണ്ടു സിനിമ നടന്മാരും മാധ്യമ പ്രവർത്തകനും മീ ടൂ വിവാദത്തിനിരയായി.

ചിറക് മുളച്ച് കണ്ണൂർ

ഏറെ വികാസങ്ങൾ ഒന്നും ഈ വർഷം ഉണ്ടായില്ലെങ്കിലും, കണ്ണൂർ വിമാനതാവളത്തിന്‍റെ പണി പൂർത്തിയായി വിമാനങ്ങൾ സർവ്വീസ് തുടങ്ങിയത് ഒരു പ്രധാന നേട്ടമാണ്.

തീരാ നഷ്ടങ്ങൾ

ഒത്തിരി കരയിപ്പിച്ചും ഇത്തിരി ചിരിപ്പിച്ചും അങ്ങനെ 2018 പടിയിറങ്ങുകയായി. പ്രളയത്തിൽ നിന്നും ആരോപണങ്ങളിൽ നിന്നും കലാപങ്ങളിൽ നിന്നും കരക്കേറി 2018 ഇവിടെ അവസാനിക്കുമ്പോൾ പ്രത്യാശയുടെയും സമാധാനത്തിന്‍റെയും ജാതി മത വർണ്ണ ഭേദമില്ലാതെ ഒരു പുതുവർഷത്തെ നമുക്ക് പ്രതീക്ഷിക്കാം.