ഗൂഗിൾ ക്രോം ഉടൻ അപ്പ് ഡേറ്റ് ചെയ്യൂ…; മുന്നറിയിപ്പുമായി ഗൂഗിൾ

0

ഗൂഗിൾ ക്രോം ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്. ഇനിയും ക്രോമിന്റെ സോഫ്റ്റ്‌വെയർ അപ്പ് ഡേറ്റ് ചെയ്യാത്തതായി ആരെങ്കിലും ഉണ്ടെങ്കിൽ ഉടൻ അപ്പ് ഡേറ്റ് ചെയ്യുക. ഗൂഗിൾ തന്നെയാണ് ഈ പ്രധാന മുന്നറിയിപ്പ് പുറത്തുവിട്ടിരിക്കുന്നത്. ഹാക്കർമാർക്ക് കംപ്യൂട്ടറുകളുടെ നിയന്ത്രണം ഏറ്റെടുക്കാൻ സഹായകമാവും വിധം വലിയ പിഴവാണ് സംഭവിച്ചിരിക്കുന്നത്. ഇതിനെത്തുടർന്നാണ് അപ്പ് ഡേറ്റ് ചെയ്യാനുള്ള മുന്നറിയിപ്പ് നൽകിയത്. ബഗ്ഗിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഗൂഗിൾ പുറത്തുവിട്ടിട്ടില്ല.