മിസ് കേരള 2021: കണ്ണൂർ സ്വദേശി ഗോപിക സുരേഷ്

0

കൊച്ചി: 2021 മിസ് കേരള മത്സരത്തിൽ സൗന്ദര്യറാണി പട്ടം ചൂടി കണ്ണൂർ സ്വദേശി ഗോപിക സുരേഷ്. ഇന്നലെ കൊച്ചിയിൽ നടന്ന മത്സരത്തിൽ 24 സുന്ദരിമാരെ പിന്തള്ളിയാണ് ഗോപിക മിസ് കേരളയായത്. ബംഗളൂരുവിൽ വിദ്യാർത്ഥിയാണ് ഗോപിക. എറണാകുളം സ്വദേശി ലിവ്യ ലിഫി ഫസ്റ്റ് റണ്ണറപ്പായി. തൃശൂർ സ്വദേശിയു0 ഓസ്ട്രേലിയയിൽ വിദ്യാർത്ഥിയുമായ ഗഗന ഗോപാൽ ആണ് സെക്കന്റ് റണ്ണറപ്പ്.

മൂന്ന് റൌണ്ടുകളിൽ ഏറ്റവും മികച്ച പ്രകടനം നടത്തിയവരാണ് വിജയികളായത്. കേരളീയം, ലെഹംഗ, ഗൗൺ എന്നിങ്ങനെ മൂന്നു റൗണ്ടുകളായാണു മത്സരം നടന്നത്. കേരള മുണ്ടും വേഷ്ടിയും അണിഞ്ഞാണ് കേരളീയം റൗണ്ടിൽ മത്സരാർഥികൾ വേദിയിലെത്തിയത്. മിസ് ബ്യൂട്ടിഫുൾ ഹെയർ, മിസ് ബ്യൂട്ടിഫുൾ സ്കിൻ, മിസ് ബ്യൂട്ടിഫുൾ സ്മൈൽ, മിസ് ബ്യൂട്ടിഫുൾ ഐസ്, മിസ് ഫോട്ടോജനിക്, മിസ് കൺജീനിയാലിറ്റി, മിസ് ടാലന്റഡ് എന്നീ പട്ടങ്ങളും സമ്മാനിച്ചു.

സംവിധായകൻ ജീ‌ത്തു ജോസഫ്, സംഗീത സംവിധായകൻ ദീപക് ദേവ് തുടങ്ങിയവരടങ്ങിയ ജഡ്ജിങ് പാനലാണ് വിജയികളെ തെരഞ്ഞെടുത്തത്. ഫൈനൽ റൗണ്ടിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 5 പേരിൽ വിജയിയെ നിർണയിച്ചത് വിധികർത്താക്കളുടെ ചോദ്യങ്ങളായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.