പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

0

റിയാദ്: മലയാളി സൗദിയിൽ ഹൃദയാഘാതം മൂലം നിര്യാതനായി. കൊല്ലം മുഖത്തല കല്ലുവെട്ടാംകുഴി സ്വദേശി മനോഹരൻ (44) ആണ് വടക്കൻ സൗദിയിലെ അൽ ഖുറയ്യാത്തിൽ മരിച്ചത്. മൃതദേഹം ഖുറയാത്ത് ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു.

നിയമ നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലയക്കുന്നതിന് ഐ.സി.എഫ് വെൽഫയർ വിഭാഗം പ്രവർത്തകരായ അൽ ഖുറയാത്ത് യൂനുസ്, സലീം കൊടുങ്ങല്ലൂർ, ജലാലുദ്ദീൻ ഉമയനല്ലൂർ, ഗണേഷ് മണ്ണറ എന്നിവർ നേതൃത്വം നൽകുന്നു.