ഹരിണി ചന്ദന വിവാഹിതയായി

0

നടിയും മോഡലുമായ ട്രാൻസ്ജെൻഡർ‌ ഹരിണി ചന്ദന വിവാഹിതയായി. ​ഗൾഫിൽ സ്വകാര്യ കമ്പനിയിലെ ഉദ്യോ​ഗസ്ഥനായ സുനീഷ് ആണ് വരൻ. ജനുവരി 19 ന് എറണാകുളം ബിടിഎച്ച് ഹാളിൽവച്ചായിരുന്നു ചടങ്ങുകൾ. ട്രാൻസ്ജെൻഡർ ആക്റ്റിവിസ്റ്റ് രഞ്ജു രഞ്ജിമാരുടെ ആശീർവാദത്തോടെയായിരുന്നു വിവാഹം.

ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഹരിണിയുടേയും സുനീഷിന്റേയും വിവാഹം. സുനീഷിന്റെ മാതാപിതാക്കളുടെ ആശീർവാദത്തോടെയാണ് വിവാഹം. ഹരിണിയുടെ മാതാപിതാക്കൾ എത്തിയിരുന്നില്ല. നടിമാരായ തെസ്നി ഖാൻ, കൃഷ്ണപ്രഭ ഉൾപ്പെടെ നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.

കുമ്പളങ്ങി സ്വദേശിയാണ് ഹരിണി. 12–ാം വയസിലാണ് ഹരിണി തന്റെ സ്വത്വം തിരച്ചറിയുന്നത്. തുടർന്ന് 17–ാം വയസിൽ ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ സ്ത്രീയായി മാറുകയായിരുന്നു.