ഇന്ത്യയില്‍ സംപ്രേക്ഷണം അവസാനിപ്പിച്ച് എച്ച്ബിഒ

0

അമേരിക്കന്‍ ടെലിവിഷന്‍ ചാനലുകളായ എച്ച്‌ബിഒയും ഡബ്ലുബിയും ഇന്ത്യയിലും ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലും സംപ്രേക്ഷണം അവസാനിപ്പിച്ചു. ഡിസംബർ 15 ഓടെയാണ് ചാനലുകൾ സംപ്രേക്ഷണം അവസാനിപ്പിച്ചത്. പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, മാലിദ്വീപ് എന്നിവടങ്ങളിലും സംപ്രേക്ഷണം അവസാനിപ്പിക്കുകയാണെന്ന് ഉടമകളായ വാര്‍ണര്‍ മീഡിയ ഇന്റര്‍നാഷനല്‍ അറിയിച്ചു.

വാർണർ മീഡിയയുടെ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോം എച്ച്ബിഒ മാക്‌സിന്റെ ഇന്ത്യയിലേക്കുള്ള വരവിന് മുന്നോടിയായാണ് എച്ച്ബിഒ സംപ്രേക്ഷണം അവസാനിപ്പിച്ചത്. അടുത്ത വർഷം എച്ച്ബിഒ മാക്‌സ് ഇന്ത്യയിലെത്തുമെന്നാണ് റിപ്പോർട്ട്. കുട്ടികള്‍ക്കുള്ള കാര്‍ട്ടൂണ്‍ നെറ്റ്​വര്‍ക്കും പോഗോയും തുടര്‍ന്നും ലഭിക്കും. ഈ മേഖലയില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുമെന്ന് വാര്‍ണര്‍ മീഡിയ ഇന്റര്‍നാഷനല്‍ വ്യക്തമാക്കി. പ്രേക്ഷകർ ഒടിടി പ്ലാറ്റ്‌ഫോമുകളിലേക്ക് മാറിയതും കൊറോണ പ്രതിസന്ധിയുമാണ് തീരുമാനത്തിന് പിന്നിലെന്നാണ് റിപ്പോർട്ട്.