ബഹിരാകാശ ഗവേഷണത്തില്‍ ചരിത്രം കുറിച്ച് ഐഎസ്ആര്‍ഒ.

0

ബഹിരാകാശ ഗവേഷണത്തില്‍ ചരിത്രം കുറിച്ച് ഐഎസ്ആര്‍ഒ. 20 ഉപഗ്രഹങ്ങളെയും വഹിച്ച് പിഎസ്എല്‍വി സി34 വിക്ഷേപണവാഹനം വിജയകരമായി വിക്ഷേപിച്ചു. രാവിലെ 9.26ന് ശ്രീഹരിക്കോട്ട സതീഷ് ധവാന്‍ സെന്ററില്‍ നിന്നുമാണ് വിക്ഷേപിച്ചത്.ഇന്ന് രാവിലെ 9.26 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററിലെ രണ്ടാമത്തെ വിക്ഷേപണത്തറയില്‍നിന്നാണ് പി.എസ്.എല്‍.വി സി 34 ബഹിരാകാശത്തേക്ക് കുതിച്ചത്. 48 മണിക്കൂര്‍ നീളുന്ന കൗണ്ട്ഡൗണിനുശേഷമാണ് വിക്ഷേപണം നടന്നത്.ഇരുപത് ഉപഗ്രഹങ്ങള്‍ ഒന്നിച്ച് വിക്ഷേപിക്കുന്നത് ഇതാദ്യമായാണ്.

നേരത്തെ 2014 ഏപ്രിലില്‍ 10 ഉപഗ്രഹങ്ങള്‍ ഒന്നിച്ച് വിക്ഷേപിച്ചിരുന്നു. ഏറ്റവും കൂടുതല്‍ ഉപഗ്രഹങ്ങള്‍ ഒന്നിച്ച് വിക്ഷേപിച്ചതിന്റെ റെക്കോര്‍ഡ് റഷ്യയുടെ പേരിലാണ്. 2014ല്‍ 37 ഉപഗ്രഹങ്ങളാണ് റഷ്യ ഒന്നിച്ച് വിക്ഷേപിച്ചത്.ഇന്ത്യയുടെ ഭൗമ നിരീക്ഷണ ഉപഗ്രഹം കോര്‍ട്ടോസാറ്റ് 2 ഉള്‍പ്പെടെ 1288 കിലോയുടെ ഉപഗ്രഹങ്ങളുമായാണ് പിഎസ്എല്‍വി കുതിച്ചത്. ഇന്ത്യയുടെ വിശ്വസ്ത ബഹിരാകാശ വാഹനമായ പോളാര്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിന്റെ (പി.എസ്.എല്‍.വി)36ാമത്തെ ദൗത്യം കൂടിയാണിത്.

ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ ഓര്‍ഗനൈസേഷന്റെ നേതൃത്വത്തിലാണ് വിക്ഷേപണം നടന്നത്. ഭൂമിയില്‍ നിന്ന് 505 കിലോമീറ്റര്‍ അകലെ സൗര സ്ഥിര ഭ്രമണപഥത്തിലാകും ഇവയ്ക്ക് സ്ഥാനം.505 കിലോമീറ്റര്‍ അകലെ ഒരേ ഭ്രമണപഥത്തിലാണ് 20 ഉപഗ്രഹങ്ങളും വിക്ഷേപിക്കുക. ദൗത്യം വിജയിച്ചാല്‍ ഏറ്റവും കൂടുതല്‍ ഉപഗ്രഹങ്ങള്‍ ഒന്നിച്ച് വിക്ഷേപിച്ച രാജ്യങ്ങളില്‍ ഇന്ത്യ മൂന്നാമതത്തെും. റഷ്യ 33ഉം അമേരിക്ക 29ഉം ഉപഗ്രഹങ്ങള്‍ ഒന്നിച്ച് ബഹിരാകാശത്തയച്ചിരുന്നു.