‘മോദി ഞങ്ങളുടെ ദൈവം’; ക്ഷേത്രത്തിൽ നരേന്ദ്രമോദിയുടെ ശില്പം പ്രതിഷ്ഠിച്ച് ബിഹാറിലെ ഗ്രാമവാസികൾ

0

ബിഹാർ∙ പ്രധാനമന്ത്രി നരേന്ദ്രമോദി തങ്ങൾക്ക് കൺകണ്ട ദൈവമാണെന്ന് വ്യക്തമാക്കി നരേന്ദ്രമോദിയുടെ ക്ഷേത്രത്തിനുള്ളിൽ പ്രതിഷ്ഠിച്ച് ബിഹാറിലെ ഗ്രാമവാസികൾ. അനന്ത്പൂരിലെ ഗ്രാമവാസികളാണ് മോദിയുടെ ശില്പ പ്രതിഷ്ഠ നടത്തിയത്.അദ്ദേഹത്തിന്റെ പിറന്നാൾ ദിനമായ ചൊവ്വാഴ്ചയാണ് 500 ഓളം വരുന്ന ഗ്രാമവാസികൾ പ്രതിഷ്ഠ നടത്തിയത്.. പുനരുദ്ധാരണം നടത്തിയ ക്ഷേത്രത്തിൽ ഹനുമാന്റെ പ്രതിമയ്ക്ക് ഒപ്പമാണ് മോദിയുടെ പ്രതിമയും സ്ഥാപിച്ചിരിക്കുന്നത്.

സ്ത്രീകളും കുട്ടികളുമടക്കം ഗ്രാമവാസികൾ ചൊവ്വാഴ്ച കേക്കു മുറിച്ച് മോദിയുടെ പിറന്നാൾ ആഘോഷിക്കുകയും ആശംശംസകൾ നേരുകയും ചെയ്തു. മോദി നേരിട്ട് ഗ്രാമത്തിലെത്തണമെന്ന ആഗ്രഹവും ഇവർ മാധ്യമങ്ങളോട് പങ്കുവെച്ചു.

മോദി പ്രധാനമന്ത്രി ആയി രണ്ടു വർഷത്തിനുള്ളിൽ നല്ല റോഡ് വൈദ്യുതി കണക്ഷൻ എന്നിവ ലഭിക്കുകയും, സർക്കാർ ഉദ്യോഗസ്ഥർ പോലും തിരിഞ്ഞു നോക്കാതിരുന്ന ഈ ഗ്രാമത്തിൽ മോഡി നടത്തിയ വികസന പ്രവർത്തനങ്ങളാണ് മോദിയെ നാട്ടുകാർ ദൈവമാക്കിയതിന് പിന്നിലെന്നാണ് റിപ്പോർട്ടുകൾ‌ സൂചിപ്പിക്കുന്നത്.

ഞങ്ങൾക്ക് അദ്ദേഹം ദൈവത്തിന് സമമാണ്. അതിനാലാണ് ഞങ്ങളുടെ ക്ഷേത്രത്തിൽ അദ്ദേഹത്തിന് ഉചിതമായ സ്ഥലം നൽകിയതെന്നും പ്രദേശവാസികൾ പറയുന്നു. എന്നാൽ ബിഹാർ രാഷ്ട്രീയത്തിൽ വേരുറപ്പിക്കാനുള്ള ബിജെപിയുടെ തന്ത്രത്തിന്റെ ഭാഗമാണിതെന്ന് കോൺഗ്രസ് ആരോപിച്ചു.