ഇന്ന് ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത

0

തിരുവനന്തപുരം: കേരളത്തിൽ പലയിടത്തും ശനിയാഴ്ച ഇടിയോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. മണിക്കൂറിൽ 30-40 കിലോമീറ്റർവരെ വേഗത്തിൽ കാറ്റുവീശാം.

വെള്ളിയാഴ്ച തലസ്ഥാനത്ത് ഉൾപ്പെടെ പലയിടത്തുംഒറ്റപ്പെട്ട മഴ ലഭിച്ചിരുന്നു. കർണാടകത്തിന് മുകളിൽ അന്തരീക്ഷച്ചുഴി രൂപപ്പെട്ടിട്ടുണ്ട്. തെക്കുപടിഞ്ഞാറൻ മൺസൂണിന്റെ ഭാഗമായാണ് വേനൽമഴ ശക്തിയാർജിക്കുന്നതെന്നാണ് കാലാവസ്ഥ നിരീക്ഷകർ പറയുന്നത്. തിരമാലകൾ പതിവിലും ഉയരത്തിലാവാനും കടൽഷോഭത്തിനും സാധ്യതയുണ്ടെന്ന് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.