തിരുവിതാംകൂർ ദേവസ്വം കമ്മിഷണറുടെ നിയമനം റദ്ദാക്കി ഉത്തരവ്

0

കൊച്ചി: തിരുവിതാംകൂർ ദേവസ്വം കമ്മീഷണറായി ഇടതുസംഘടനാ നേതാവ് സി.െൻ രാമനെ നിയോഗിച്ച സർക്കാർ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി. സി.എൻ രാമന് മതിയായ യോഗ്യതയില്ലെന്നും വിരമിക്കൽ ആനുകൂല്യം അടക്കം നൽകരുതെന്നും കോടതി വ്യക്തമാക്കി. ഹൈക്കോടതിയോട് ആലോചിക്കാതെയാണ് നിയമനം നടത്തിയതെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

ഡിസംബർ 14 നാണ് സി.എൻ.രാമൻ തിരുവിതാംകൂർ ദേവസ്വം കമ്മിഷണർ സ്ഥാനത്തേക്ക് ചുമതലയേറ്റത്. ഇതിനു പിന്നാലെ അദ്ദേഹത്തെ തത്‌സ്ഥാനത്തുനിന്ന് മാറ്റണമെന്നാവശ്യപ്പെട്ടുള്ള ഹർജി കോടതിയിൽ എത്തിയിരുന്നു. ജനുവരി 31 നാണ് അദ്ദേഹം വിരമിക്കുന്നത്. അന്നേദിവസം തന്നെയാണ് നിയമനം റദ്ദാക്കിക്കൊണ്ടുള്ള ഹൈക്കോടതി ഉത്തരവ്.

ഇത്തരം പോസ്റ്റുകളിലേക്ക് നിയമനം നടത്തണമെങ്കിൽ ഹൈക്കോടതിയോട് അനുവാദം ചോദിക്കണെമന്നാണ് നിർദേശം. ശബരിമല തീർഥാടനസമയത്ത് ദിവസവും ദേവസ്വം ബോർഡുമായിവ ബന്ധപ്പെട്ട വാർത്തകൾ ഉയർന്നു വന്നിരുന്നതായും കോടതി ചൂണ്ടിക്കാട്ടി. ഇതിനിടയിലാണ് ചട്ടം ലംഘിച്ചുകൊണ്ടുള്ള നിയമനം നടത്തിയത്.