കനത്ത മഴ തുടരുന്നു; വയനാട്ടിലും കാസര്‍ഗോഡും നാളെ അവധി

0

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ വയനാടിന് പുറമേ കാസര്‍ഗോഡും നാളെ (11/7/22) അവധി പ്രഖ്യാപിച്ചു. വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ജില്ലയില്‍ കാലവര്‍ഷം അതി തീവ്രമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം.

ജില്ലയിലെ പ്രോഫഷനല്‍ കോളജുകള്‍, ഐസിഎസ്ഇ, സിബിഎസ്ഇ സ്‌കൂളുകള്‍, അംഗന്‍വാടികള്‍ എന്നിവ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ച്ച അവധിയായിരിക്കും.

കാസര്‍ഗോഡ് ജില്ലയില്‍ നാളെ സ്‌കൂളുകള്‍ക്കും അങ്കണവാടികള്‍ക്കും അവധിയാണ്. കോളജുകള്‍ക്ക് അവധി ബാധകമല്ല. ജില്ലയില്‍ കനത്ത മഴ തുടരുകയും ജലാശയങ്ങള്‍ കരകവിഞ്ഞൊഴുകുകയും ചെയ്യുന്ന സാഹചര്യത്തില്‍ അവധി പ്രഖ്യാപിക്കുന്നതായി ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് അറിയിച്ചു.