ശ്രീലങ്കയ്ക്ക് എല്ലാ സഹായവും നല്‍കുന്നു, നിലവിൽ അഭയാര്‍ത്ഥി പ്രതിസന്ധിയില്ല; എസ്. ജയശങ്കര്‍

0

ശ്രീലങ്കയ്ക്ക് എല്ലാ സഹായവും നല്‍കുന്നുവെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍. ഭക്ഷ്യ വസ്തുക്കള്‍ , ഇന്ധനം എന്നിവ നല്‍കി. ഒപ്പം സാമ്പത്തിക സഹായവും ഇന്ത്യ നല്‍കി. നിലവിൽ അഭയാര്‍ത്ഥി പ്രതിസന്ധിയില്ല. ശ്രീലങ്കയ്ക്ക് ആവശ്യമായ സഹായം എല്ലാം നല്‍കും. ഇന്ത്യയുടെ പല അയല്‍ക്കാരും പ്രതിസന്ധി നേരിടുന്നുണ്ട്. ഭക്ഷ്യ, ഇന്ധന പ്രതിസന്ധി എന്നിവയാണ് ഇതില്‍ പ്രധാനം. പരമാവധി എല്ലാവരെയും സഹായിക്കും. അയല്‍ക്കാരെ സഹായിക്കുന്ന നിലപാടാണ് മോദി സര്‍ക്കാരിന്റേത് ശ്രീലങ്കയിലെ രാഷ്ട്രീയ പ്രശ്നങ്ങള്‍ അവിടെത്തന്നെ പരിഹരിക്കേണ്ടതാണ്. ഇന്ത്യ ഇടപെടേണ്ട ആവശ്യമില്ലെന്നും വിദേശകാര്യമന്ത്രി വ്യക്തമാക്കി.

ശ്രീലങ്കയുമായി ഇന്ത്യക്ക് നല്ല ബന്ധമാണെന്നും, ജനക്ഷേമത്തിനായി ഇടപെടലുകള്‍ തുടരുമെന്നും വിദേശ കാര്യമന്ത്രി എസ് ജയശങ്കര്‍ വ്യക്തമാക്കി. അഭയാര്‍ത്ഥി പ്രവാഹം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ തമിഴ്നാട്, കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നിരീക്ഷണ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നിലവില്‍ പ്രതിസന്ധിയില്ലെന്നാണ് തീര സംരക്ഷണ സേനയുടേതടക്കം റിപ്പോര്‍ട്ടുള്ളത്.

അതേ സമയം, ശ്രീലങ്കക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് കോൺഗ്രസും രംഗത്തെത്തി. അന്താരാഷ്ട്ര സമൂഹം എല്ലാ പിന്തുണയും നൽകണമെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ആവശ്യപ്പെട്ടു. കേന്ദ്രസർക്കാർ സഹായം തുടരുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രതിസന്ധി ശ്രീലങ്ക് മറികടക്കുമെന്നും സോണിയ ഗാന്ധി പ്രതീക്ഷ പങ്കുവെച്ചു.