വിദേശത്ത് പോയ ഭർത്താവിനെ ‘ഞെട്ടിച്ച്’ സുന്ദരിയാകാന്‍ പ്ലാസ്റ്റിക് സർജറി നടത്തി; ഒടുക്കം ഡിവോഴ്‌സ് നോട്ടീസ് കിട്ടിയപ്പം ശരിക്കും ഞെട്ടി

2

അല്‍ഐന്‍: വിദേശത്തായിരുന്ന ഭര്‍ത്താവ് തിരികെ വരുമ്പോള്‍ കൂടുതല്‍ സുന്ദരിയായിമാറി ഭർത്താവിനെ ഞെട്ടിക്കാമെന്നു കരുതി പ്ലാസ്റ്റിക് സർജ്ജറി ചെയ്ത ഭാര്യക്ക് കിട്ടിയതോ ഡിവോർഴ്‌സ് നോട്ടീസ്. തന്റെ അനുമതിയില്ലാതെ ഭാര്യ പ്ലാസ്റ്റിക് സര്‍ജറി ചെയ്തത് ഇഷ്ടപെടാത്തതിനാലാണ് യുവതിയെ ഭര്‍ത്താവ് ഉപേക്ഷിച്ചത്. വിദേശത്തായിരുന്ന ഭര്‍ത്താവ് തിരികെ വരുമ്പോള്‍ കൂടുതല്‍ സുന്ദരിയായി മാറാനായിരുന്നു യുവതിയുടെ ആഗ്രഹം. ഭര്‍ത്താവിന് സര്‍പ്രൈസ് ആവട്ടെയെന്ന് കരുതി അദ്ദേഹത്തെ ഇക്കാര്യം അറിച്ചതുമില്ല.യുഎഇയിലെ പ്രമുഖ മാധ്യമമായ ഖലീജ് ടൈംസാണ് വിവാഹമോചന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

വിവാഹ മോചനം ആവശ്യപ്പെട്ട് ഭർത്താവ് അൽ ഐൻ കുടുംബ കോടതിയെയാണ് സമീപിച്ചത്. ബന്ധം പിരിയാതിരിക്കാൻ ദമ്പതികളെ അനുനയിപ്പിക്കാൻ കോടതി ശ്രമിക്കിച്ചെങ്കിലും ഫലമുണ്ടായില്ല. ഭർത്താവ് തന്റെ തീരുമാനത്തിൽ തന്നെ ഉറച്ചു നിൽക്കുകയായിരുന്നു. ഒടുവിൽ കോടതി വിവാഹ മോചനം അനുവദിക്കുകയും ചെയ്തു.

അൽ ഐനിലെ ഒരു ആശുപത്രിയിൽ വച്ചാണ് അറബ് സ്ത്രീ പ്ലാസ്റ്റിക് സർജറി നടത്തിയത്. മുഖത്തെ ചുളിവുകളും മറ്റും മാറ്റാനും ചെറിയ മാറ്റങ്ങള്‍ വരുത്തി സൗന്ദര്യം വര്‍ദ്ധിപ്പാക്കാനുമായിരുന്നു ലക്ഷ്യം. ഭര്‍ത്താവ് തിരികെ വരുമ്പോള്‍ തന്റെ പുതിയ ലുക്ക് കണ്ട് ഞെട്ടട്ടെയെന്ന് കരുതി ഇക്കാര്യം അദ്ദേഹത്തെ അറിയിച്ചതുമില്ല ഈ ഒരു കാരണത്താൽ വിഷയം വിവാഹമോചനം വരെയെത്തി.

തന്റെ അനുവാദമില്ലാതെയാണ് ഭാര്യ ഈ കാര്യം ചെയ്തത്. അതാണ് തന്നെ പ്രകോപിതനാക്കിയതെന്ന് കോടതി രേഖകളിൽ പറയുന്നു. എന്നാല്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം താന്‍ വളരെ പ്രധാനപ്പെട്ട ശസ്ത്രക്രിയയാണ് നടത്തിയതെന്ന് യുവതി പറഞ്ഞു. വിവരം അറിയിക്കാത്തതില്‍ ഭാര്യ മാപ്പ് ചോദിച്ചെങ്കിലും ഭര്‍ത്താവ് ക്ഷമിക്കാന്‍ തയ്യാറായില്ല.

തനിക്ക് സ്വാഭാവിക സൗന്ദര്യത്തിലാണ് വിശ്വാസമെന്നും പ്ലാസ്റ്റിക് സര്‍ജറിയോട് ഒട്ടും താല്‍പര്യമില്ലെന്നും ഇയാള്‍ പറഞ്ഞു. സർജറിയിലൂടെ ഭാര്യ മറ്റൊരു വ്യക്തിയെ പോലെ ആയെന്നും പറയുന്നു. ഒരു ക്ഷമാപണത്തിൽ അവസാനിക്കാതെ ഒടുക്കം ആ നീരസം വിവാഹമോചനത്തിൽ കലാശിച്ചു.