ഇന്ത്യ- ബഹ്‌റൈന്‍ സൗഹൃദ ഫുട്‌ബോള്‍ മത്സരം ഇന്ന്

0

ഇന്ത്യ- ബഹ്‌റൈന്‍ സൗഹൃദ ഫുട്‌ബോള്‍ മത്സരം ഇന്ന് നടക്കും. ബഹ്‌റൈനിലെ മദിനറ്റ് ഹമദ് സ്‌റ്റേഡിയത്തില്‍ രാത്രി ഒമ്പതരയ്ക്കാണ് മത്സരം.ഫിഫ റാങ്കിംഗില്‍ 104ാം സ്ഥാനത്താണ് ഇന്ത്യ. ബഹ്‌റൈന്‍ 89ാം സ്ഥാനത്തും.എന്നാല്‍ സൗഹൃദ മത്സരങ്ങളിലേക്കുള്ള ഇന്ത്യന്‍ ടീമിലേക്ക് മലയാളി താരം വി പി സുഹൈര്‍ സ്ഥാനം പിടിച്ചിടുണ്ട്.

പരുക്ക് മൂലം ടീമില്‍ നിന്ന് വിട്ട് നില്‍ക്കുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ചേത്രിയും, മലയാളി താരം സഹല്‍ അബ്ദുള്‍ സമദും ഇന്ത്യയുടെ സൗഹൃദ മത്സരങ്ങളില്‍ കളിക്കില്ല. ഈ മാസം 26ന് ബെലാറൂസിനെതിരെയും ഇന്ത്യ സൗഹൃദ മത്സരത്തില്‍ മാറ്റുരക്കും.

സുഹൈറിന് പുറമെ കേരളാ ബ്ലാസ്റ്റേഴ്‌സ് താരങ്ങളായ ഹോര്‍മിപാമും ഗോള്‍കീപ്പര്‍ പ്രഭ്‌സുഖാന്‍ ഗില്ലും ജീക്‌സണ്‍ സിങ്ങും ടീമില്‍ ഇടംപിടിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ദിവസമാണ് ബഹ്‌റൈനിനെതിരെയുള്ള ഇന്ത്യന്‍ ടീമിനെ അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രഖ്യാപിച്ചത്.