കൊച്ചിയിൽ വൻ രക്തചന്ദന വേട്ട: ഓയിൽ ടാങ്കറിൽ ഒളിപ്പിച്ചത് 2200 കിലോ

0

കൊച്ചി∙ 2200 കിലോ രക്തചന്ദനം കൊച്ചി ഡിആർഐ പിടികൂടി. ആന്ധ്രയിൽനിന്ന് കൊച്ചിയിലെത്തിച്ചു കപ്പൽ മാർഗം ദുബായിലേക്കു കടത്താനുള്ള ശ്രമം ഡിആർഐ പരാജയപ്പെടുത്തി. 2200 കിലോ രക്തചന്ദനമാണ് വെല്ലിം​ഗ്ടൺ ഐലൻഡിന് സമീപത്തു നിന്ന് ഡി.ആർ.ഐ പിടികൂടിയത്.

ഓയില്‍ ടാങ്കറില്‍ ഒളിപ്പിച്ച നിലയിലാണ് രക്തചന്ദനം കണ്ടെത്തിയത്. ആന്ധ്രയില്‍ നിന്ന് എത്തിച്ച രക്തചന്ദനം കപ്പല്‍മാര്‍ഗം കൊച്ചി തീരം വഴി ദുബായില്‍ എത്തിക്കാനായിരുന്നു പദ്ധതി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ റവന്യൂ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് 2200 കിലോ രക്തചന്ദനം പിടികൂടിയത്‌. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.