രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 24ലക്ഷം കടന്നു, 24 മണിക്കൂറിനിടെ 1007 മരണം

0

രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 24 ലക്ഷം കടന്നു. മണിക്കൂറിനിടെ 64,553 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിക്കുകയും 1007 പേർ മരിക്കുകയും ചെയ്തു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 24,61,191 ആയി.

ഇതില്‍ 6,61,595 എണ്ണം സജീവ കേസുകളാണ്. 17,51,556 പേര്‍ രോഗമുക്തി നേടി. ഇതുവരെ 48,040 പേരാണ് രാജ്യത്ത് കോവിഡ് മൂലം മരിച്ചത്. 1.95 ശതമാനമാണ് രാജ്യത്ത് മരണനിരക്ക്. രോഗമുക്തി നിരക്ക് 71 ശതമാനമാണ് ഇപ്പോൾ.

ഓഗസ്റ്റ് 13 വരെയുള്ള കണക്കുകള്‍ പ്രകാരം 2,76,94,416 സാമ്പിളുകളാണ് പരിശോധിച്ചിട്ടുള്ളതെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് അറിയിച്ചി ട്ടുണ്ട്. ഇതില്‍ 8,48,728 സാമ്പിളുകള്‍ ഇന്നലെ മാത്രം പരിശോധിച്ചുവെന്നും ഐ.സി.എം.ആര്‍. വ്യക്തമാക്കി.

മഹാരാഷ്ട്രയില്‍ പതിനായിരത്തിന് മുകളിലാണ് പ്രതിദിന രോഗ ബാധ. 11,813 പേരാണ് മഹാരാഷ്ട്രയിൽ ഇന്നലെ മാത്രം രോഗബാധിതരായത്. ആന്ധ്രയില്‍ ഇന്നലെ 9,996 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. തമിഴ് നാട്ടില്‍ 5,835 പേര്‍ക്കും, കർണാടകത്തിൽ‍ 6,706 പേര്‍ക്കും ഉത്തര്‍ പ്രദേശില്‍ 4,603 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. പ്രതിദിന പരിശോധന എട്ടുലക്ഷത്തിന് മുകളിലെത്തി.