ഷമിക്കും ബുംറയ്ക്കും വിക്കറ്റ്: 241 റൺസ് ലക്ഷ്യം തേടി ഓസ്ട്രേലിയ

0

ലോകകപ്പ് ഫൈനലിൽ 241 റൺസ് ലക്ഷ്യം തേടി ഓസ്ട്രേലിയ മറുപടി ബാറ്റിങ് ആരംഭിക്കുന്നു. ഡേവിഡ് വാർനറും ട്രാവിസ് ഹെഡും ക്രീസിൽ. ന്യൂബോളുമായി ജസ്പ്രീത് ബുംറ. ബുംറയുടെ ആദ്യ പന്ത് ഡേവിഡ് വാർനർ എഡ്ജ് ചെയ്തെങ്കിലും സ്ലിപ്പിൽ വിരാട് കോലിയും ശുഭ്‌മൻ ഗില്ലും തമ്മിലുള്ള ആശയക്കുഴപ്പിൽ ഇരുവരും ക്യാച്ചിനു ശ്രമിക്കാതെ പന്ത് ബൗണ്ടറി കടന്നു. രണ്ടാം പന്തിൽ മൂന്നു റൺസ്.

മുഹമ്മദ് സിറാജിനു പകരം ന്യൂബോളെടുത്ത മുഹമ്മദ് ഷമി ആദ്യ പന്തിൽ തന്നെ ഡേവിഡ് വാർനറെ (3 പന്തിൽ 7) ഫസ്റ്റ് സ്ലിപ്പിൽ വിരാട് കോലിയുടെ കൈകളിലെത്തിച്ചു.