ഇന്ത്യൻ പേസർമാർക്കു മുന്നിൽ പതറി ഓസീസ് ബാറ്റിങ് നിര

0

അഹമ്മദാബാദ് ∙ ലോകകപ്പ് ക്രിക്കറ്റ് ഫൈനലിൽ ഇന്ത്യയുയർത്തിയ 241 റൺസ് പിന്തുടരുന്ന ഓസ്ട്രേലിയയ്ക്ക് മൂന്ന് വിക്കറ്റ് നഷ്ടമായി. ഇന്ത്യൻ പേസർമാർക്കു മുന്നിൽ ഓസീസ് മുൻനിര ബാറ്റർമാർ പിടിച്ചുനിൽക്കാനാവാതെ കീഴടങ്ങി. ജസ്പ്രീത് ബുമ്ര രണ്ടും മുഹമ്മദ് ഷമി ഒരു വിക്കറ്റും വീഴ്ത്തി. 7 റൺസെടുത്ത ഓപ്പണർ ഡേവിഡ് വാർണറാണ് ആദ്യം പുറത്തായത്.

മുഹമ്മദ് ഷമി എറിഞ്ഞ രണ്ടാം ഓവറിൽ വിരാട് കോലിക്ക് ക്യാച്ച് നൽകിയാണ് വാർണർ പുറത്തായത്. 15 റൺസ് നേടിയ മിച്ചൽ മാർഷിനെ ജസ്പ്രീത് ബുമ്ര വിക്കറ്റ് കീപ്പർ കെ.എൽ.രാഹുലിന്‍റെ കൈകളിലെത്തിച്ചു. 4 റൺസെടുത്ത സ്റ്റീവ് സ്മിത്തിനെയും ബുമ്ര വിക്കറ്റിനു മുന്നിൽ കുരുക്കി.

അഞ്ച് പന്തിൽ നാല് റൺസെടുത്ത സ്റ്റീവൻ സ്മിത്തിനെ ബുംറ വിക്കറ്റിനു മുന്നിൽ കുടുക്കി. ഓസ്ട്രേലിയ ഏഴോവറിൽ 47/3