ഭക്ഷണം കഴിക്കാന്‍ മുറിയിലേക്ക് പോയ പ്രവാസി ഹൃദയാഘാതം മൂലം മരിച്ചു

0

റിയാദ്: ബുറൈദ കേരളമാർക്കറ്റിൽ ദീർഘകാലമായി ജിദ്ദ ടെക്സ് എന്ന റെഡിമെയ്ഡ് വസ്ത്ര സ്ഥാപനം നടത്തുന്ന കർണാടക ബാംഗ്ലൂർ ശിവാജി നഗർ സ്വദേശി അഹമ്മദ് ബാഷ (59) ഹൃദയാഘാതം മൂലം നിര്യാതനായി. വൈകീട്ട് ഭക്ഷണം കഴിക്കാൻ റൂമിലേക്ക് പോയ ഇദ്ദേഹത്തെ ദീർഘനേരം കഴിഞ്ഞിട്ടും കാണാതിരുന്നതിനാൽ സുഹൃത്തുക്കൾ അന്വേഷിച്ചുചെന്നപ്പോഴാണ് റൂമിൽ മരിച്ചുകിടക്കുന്നത് കണ്ടത്.

ദീർഘകാലം കുടുംബവുമൊത്ത് പ്രവാസ ജീവിതം തുടർന്നതിനാൽ 16 വർഷമായി നാട്ടിൽ പോയിട്ടില്ല. നാല് മാസം മുമ്പാണ് കുടുംബത്തെ നാട്ടിലയച്ചത്. ഒരു മകളും രണ്ട് ആൺമക്കളുമടക്കം മൂന്ന് മക്കളുണ്ട്. റിയാദിലുള്ള മകൻ മരണ വാർത്തയറിഞ്ഞ് ബുറൈദയിൽ എത്തിയിട്ടുണ്ട്. നടപടിക്രമങ്ങൾ പൂർത്തീകരിക്കുന്നതിനായി ബുറൈദ കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ ഫൈസൽ ആലത്തൂരും സഹപ്രവർത്തകരും രംഗത്തുണ്ട്.