നടുറോഡിലെ മദ്യപാനത്തിനുശേഷം വിമാനത്തില്‍ പുകവലി; ഇന്‍സ്റ്റഗ്രാം താരത്തിനെതിരെ അന്വേഷണം

0

വിമാനത്തില്‍വച്ച് പുകവലിച്ച് ദൃശ്യം ചിത്രീകരിച്ച ഇന്‍സ്റ്റഗ്രാം താരം ബോബി കതാരിയയ്‌ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. ജനുവരി 23ന് ദുബായില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോകുകയായിരുന്ന സ്‌പൈസ് ജെറ്റ് വിമാനത്തിലാണ് ഇയാള്‍ പുകവലിച്ചത്. വിമാനത്തിലിരുന്ന് ഇയാള്‍ പുകവലിക്കുന്ന ദൃശ്യങ്ങള്‍ വൈറലായ പശ്ചാത്തലത്തിലാണ് നടപടി.

വിമാനത്തിനുള്ളില്‍ പുകവലിക്കുന്നത് തീപിടുത്തം പോലുള്ള വലിയ അപകടമുണ്ടാക്കിയേക്കാമെന്ന് പലരും ഇന്‍സ്റ്റഗ്രാമില്‍ ഉള്‍പ്പെടെ ചൂണ്ടിക്കാട്ടി വിമര്‍ശിച്ച പശ്ചാത്തലത്തിലാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്.

ഇന്‍സ്റ്റഗ്രാമില്‍ 6.3 ലക്ഷം ഫോളോവേഴ്‌സാണ് ബോബി കതാരിയയ്ക്കുള്ളത്. ഇയാള്‍ക്കെതിരെ കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്ന് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റിയും അറിയിച്ചിട്ടുണ്ട്. ഇത്തരം പ്രവൃത്തികളെ അനുവദിക്കില്ലെന്ന് ജ്യോതിരാദിത്യ സിന്ധ്യ ട്വിറ്ററിലൂടെ അറിയിച്ചു.