യുഎഇ പ്രവാസി നാട്ടിൽ അന്തരിച്ചു

0

റാസൽഖൈമ: യുഎഇയിലെ പ്രവാസി നാട്ടിൽ മരിച്ചു. കണ്ണൂര്‍ പെറളശ്ശേരി രാമനിലയത്തില്‍ രാജേഷ് കുഞ്ഞിരാമന്‍ (47) ആണ് മരിച്ചത്. 30 വർഷമായി റാസൽഖൈമയിൽ പ്രവാസി ആണ്.

ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് നാട്ടിൽ ചികിത്സയിൽ ആയിരുന്നു. താജ്മഹല്‍, മൂണ്‍ലൈറ്റ്, ഗ്രീന്‍വാലി എന്നീ റെസ്റ്റോറന്‍റുകളുടെ ഉടമയാണ്. മാതാവ്: ചന്ദ്രിക. ഭാര്യ: ശ്രീജിഷ, മക്കള്‍: രാജശ്രീ, ശ്രീരാഗ്.