കിടിലൻ ഗാനരംഗവുമായി ആടിപ്പാടി പ്രണവ് വീണ്ടും

1

പ്രണവ് മോഹൻലാൽ നായകനായി എത്തുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്‍റെ ആദ്യ ഗാനം പുറത്തുവിട്ടു. ആരാരോ ആർദ്രമായി എന്ന ഈ മനോഹര ഗാനത്തിന്‍റെ സംഗീത സംവിധാനം ഗോപി സുന്ദർ ആണ് നിർവഹിച്ചിരിക്കുന്നത്. മോഹൻലാൽ തൻ്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഈ ഗാനം പങ്കുവെച്ചത്.

പ്രണവ് നായകനാകുന്ന ഈ ചിത്രത്തിന്റെ ടീസ‍ർ ആരാധകർ നേരത്തെ തന്നെ ഏറ്റെടുത്തിരുന്നു.ഇപ്പോൾ ചിത്രത്തിലെ ഗാനത്തിനും മികച്ച പ്രതികരണമാണ് സോഷ്യൽ മീഡിയയിലൂടെ ലഭിക്കുന്നത്. പുതുമുഖ താരം സയ ആണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ നായിക. ഗോകുല്‍ സുരേഷ്, കലാഭവന്‍ ഷാജോണ്‍ എന്നിവ‍രും ചിത്രത്തിലുണ്ട്.