ഞാൻ 10 കിലോ കൂട്ടിയത് ഇങ്ങനെ: വിഡിയോയുമായി ഇഷാനി കൃഷ്ണ

0

മൂന്ന് മാസം കൊണ്ട് പത്ത് കിലോ ശരീരഭാരം കൂട്ടിയ നടി ഇഷാനി കൃഷ്ണയുടെ മേക്കോവര്‍ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. 41 കിലോ ശരീരഭാരത്തിൽ നിന്നുമാണ് നടി 51 കിലോയിൽ എത്തിയത്. ഇപ്പോഴിതാ തന്റെ വെയ്റ്റ് ഗെയ്ൻ ട്രാൻസ്ഫൊർമേഷന്‍ വിഡിയോയുമായി എത്തുകയാണ് ഇഷാനി. മൂന്ന് മാസ കാലയളവിൽ താൻ കഴിച്ച ഭക്ഷണവും വർക്കൗട്ട് രീതികളും വിശദമായി തന്നെ നടി വിഡിയോയിൽ പറയുന്നുണ്ട്.

ഇഷാനിയുടെ വാക്കുകൾ: ‘മാർച്ച് ആദ്യമാണ് ജിമ്മിൽ ചേരുന്നത്. വീട്ടിൽ വർക്കൗട്ട് ചെയ്യുന്നുണ്ടെങ്കിലും ജിമ്മില്‍ പോകാൻ ആദ്യം വലിയ താൽപര്യമില്ലായിരുന്നു. ശരീരഭാരം കൂട്ടാനാണ് ജിമ്മിൽ എത്തിയതെന്ന കാര്യം ട്രെയിനറോടും പറഞ്ഞു. വർക്കൗട്ടിനേക്കാൾ ഡയറ്റിനാണ് പ്രാധാന്യം നൽകേണ്ടതെന്ന് അദ്ദേഹം പറഞ്ഞു തന്നു.’

‘അത്യാവശ്യമൊക്കെ ഭക്ഷണം കഴിക്കുന്ന ആളായിരുന്നു ഞാൻ. എന്നാൽ ഈ ഡയറ്റ് തുടങ്ങി കഴിഞ്ഞപ്പോഴാണ് മനസിലായത് അത് പോരായിരുന്നു എന്ന്. ജീവിതത്തിൽ ഇന്നേ വരെ ഞാൻ ഇങ്ങനെ കഴിച്ചിട്ടില്ല.’

‘ഭക്ഷണവും വർക്കൗട്ടും മാത്രം പോര, നമ്മുടെ മനസും നല്ലപോലെ തയാറെടുക്കണം. ജീവിതത്തിൽ കൃത്യമായ അച്ചടക്കം കൊണ്ടുവരാൻ ശ്രമിക്കണം. അങ്ങനെയാണെങ്കിൽ മാത്രമേ ഇതിൽ വിജയിക്കൂ.’

‘മെലിഞ്ഞ പെൺകുട്ടികളും ആൺകുട്ടികളും വിഡിയോ ഇപ്പോൾ കാണുന്നുണ്ടാകും. നിങ്ങളെല്ലാവരും ജീവിതത്തിൽ ബോഡി ഷെയ്മിങ് അനുഭവിച്ചിട്ടുമുണ്ടാകും. എന്റെ തന്നെ ചിത്രങ്ങൾക്കു താഴെ, ‘സാരിയിൽ തുണിചുറ്റിവച്ച പോലെ ഉണ്ട്, കമ്പ് പോലെ ഉണ്ട്’ എന്നൊക്കെയുള്ള കമന്റുകൾ വന്നിട്ടുണ്ട്. ആദ്യമൊക്കെ വിഷമമാകുമായിരുന്നു. അങ്ങനെയുള്ള കമന്റുകൾ കണ്ടിട്ടാണ് ശരീരഭാരം കൂട്ടണമെന്ന ആഗ്രഹം എന്റെ ഉള്ളിൽ ഉണ്ടായത് തന്നെ. എന്റെ ഫോട്ടോയ്ക്ക് എല്ലാവരും നല്ലതു പറഞ്ഞിരുന്നെങ്കിൽ ഞാൻ അങ്ങനെ തന്നെ ഇരുന്നേനെ. ഈ നെഗറ്റീവ് കമന്റുകളാണ് എനിക്ക് പ്രചോദനമായത്.’

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.