കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി മലയാളി യുവാവ് മരിച്ചു

0

മസ്‍കത്ത്: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി യുവാവ് ഒമാനില്‍ മരിച്ചു. ആലപ്പുഴ പാതിരപള്ളി അവലൂക്കുന്ന്, സൗത്ത് ആര്യാട്, സ്വദേശി മൂത്താംപാടത്ത് പൊന്നപ്പൻ മകൻ രതീഷ് (37) ആണ് മരിച്ചത്.

കൊവിഡ് ബാധിതനായി മസ്‌കത്തിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയില്‍ കഴിയുകയായിരുന്നു. മൃതദേഹം സൊഹാറിൽ നടത്തുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ഭാര്യ: പ്രീണ. മകന്‍: റിത്വിക്. സഹോദരി: റജിത.