ഇതാണ് ജെയിംസ്‌ ബോണ്ടിന്റെ വീട്

0

ജെയിംസ്‌ ബോണ്ട്‌ സിനിമകളിലൂടെ ഏറ്റവും പ്രശസ്തനായ വ്യക്തിയാണ് ഡാനിയല്‍ ക്രെയ്ഗ്. ജെയിംസ് ബോണ്ട് ചലച്ചിത്ര പരമ്പരയിലെ കേന്ദ്ര കഥാപാത്രമായ രഹസ്യാന്വേഷകന്‍ ജെയിംസ് ബോണ്ടിനെ അവതരിപ്പിച്ച ആറാമത്തെ നടനാണ് ക്രെയ്ഗ്. വോഗ് മാസികയുടെ കണക്കുകള്‍ പ്രകാരം ബ്രിട്ടണിലെ ഇപ്പോഴത്തെ ഏറ്റവുമധികം പ്രതിഫലം ലഭിക്കുന്ന നടനുമാണ് ഇദേഹം.

എന്നാല്‍ ഡാനിയല്‍ ക്രെയ്ഗ് ഇപ്പോള്‍ സ്വന്തമാക്കിയിരിക്കുന്ന വീടാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. ഒന്നും രണ്ടുമല്ല 6.75 മില്യണ്‍ ഡോളര്‍ കൊടുത്താണ് ബ്രൂക്ളിനിലെ ഒരു വീട് അദ്ദേഹവും ഭാര്യയും വാങ്ങിയത്. 1901 നിര്‍മിച്ച ഈ വീടിന് പുതുവര്‍ഷപ്പിറ്റേന്ന് ഉണ്ടായ തീപിടുത്തത്തില്‍ ചെറിയ നാശനഷ്ടങ്ങള്‍ സംഭവിച്ചിരുന്നു. അതിന്റെ പാടുകൾ അതേപടി നിലനിർത്തി റസ്റ്റിക് ഫിനിഷിലാണ് വീടിന്റെ ഇന്റീരിയർ ഒരുക്കിയിരിക്കുന്നത്. അമിത ആഡംബരങ്ങളൊന്നുമില്ല വീട്ടിൽ. മൂന്ന് കിടപ്പുമുറികൾ, ലിവിങ്, ഡൈനിങ്, കിച്ചൻ, ബാൽക്കണി..ഇത്രമാത്രമാണ് വീട്ടിനുള്ളിലുള്ളത്.