ചാന്ദ്രയാത്രയ്ക്ക് പെണ്‍സുഹൃത്തിനെ തേടി കോടീശ്വരന്‍; വയസ് 20നു മുകളിൽ, പക്ഷേ, സിംഗിളായിരിക്കണം

0

ടോക്കിയോ: ചാന്ദ്രയാത്രയ്ക്ക് പെണ്‍സുഹൃത്തിനെ തേടി കോടീശ്വരന്‍. വസായ പ്രമുഖനും ഫാഷന്‍ കമ്പനിയായ സോസോയുടെ മുന്‍ മേധാവിയുമായ യുസാക്കു മെസാവയാണ് ചാന്ദ്രയാത്രയ്ക്ക് പെണ്‍സുഹൃത്തിനെ തേടി ഓണ്‍ലൈന്‍ പരസ്യം നല്‍കിയിരിക്കുന്നത്.

കൂട്ടായി എത്തുന്ന പെണ്ണ് എങ്ങനെയായിരിക്കണം എന്നത് സംബന്ധച്ച് ചില നിബന്ധനകളൊക്കെ യുസാകുവിന് ഉണ്ട്. 20 വയസിന് മുകളിൽ പ്രായം വേണം. മാത്രമല്ല, അവിവാഹിതയായിരിക്കണം. മറ്റ് പ്രണയബന്ധങ്ങളൊന്നും ഉണ്ടാകാനും പാടില്ല. കൂടാതെ, ചന്ദ്രനിൽ പോകാനുള്ള നല്ല താൽപര്യവും ഇവർക്ക് ഉണ്ടായിരിക്കണം.

അപേക്ഷ അയയ്ക്കാനുള്ള അവസാന തിയതി ജനുവരി 17 ആണ്. അപേക്ഷകരുമായി ഡേറ്റിംഗ് ഒക്കയുണ്ടാകും. അതിനു ശേഷം മാത്രമേ ചാന്ദ്രയാത്രയിലെ തന്‍റെ പങ്കാളിയെ യുസാകു തിരഞ്ഞെടുക്കുകയുള്ളൂ. രണ്ട് പങ്കാളികളിലായി മൂന്ന് കുട്ടികളുള്ള യുസാകു ഒരു ജാപ്പനീസ് നടിയുമായുള്ള ബന്ധം കഴിഞ്ഞയിടെ വേർപെടുത്തിയിരുന്നു. ഇതിനുശേഷം പങ്കാളികളില്ലാതിരുന്ന തന്നെ ഏകാന്തത ഏറെ മടുപ്പിച്ചെന്നും അതിനാലാണ് ഈ തീരുമാനമെന്നും 44-കാരനായ അദ്ദേഹം പരസ്യത്തില്‍ പറയുന്നു.

2023 ലോ അതിനുശേഷമോ ആയിരിക്കും സ്‌പേസ്എക്‌സിന്റെ ബഹിരാകാശ യാത്രയില്‍ യുസാക്കുവും പങ്കാളിയാവുക. അതേസമയം, ചാന്ദ്രയാത്രയിൽ തന്നോടൊപ്പം ചില കലാകാരന്മാരെ ഒപ്പം കൂട്ടാനും പദ്ധതിയുണ്ട്.