ജപ്പാൻ പ്രധാനമന്ത്രി പങ്കെടുത്ത പരിപാടിയിലേക്ക് ബോംബേറ്

0

ജപ്പാൻ പ്രധാനമന്ത്രി ഫ്യുമിയോ കിഷിദ പങ്കെടുത്ത പരിപാടിയിലേക്ക് ബോംബെറിഞ്ഞു. പ്രധാനമന്ത്രി പ്രസംഗിക്കവെ വേദിയിലിലേക്ക് പൈപ്പ് പോലുള്ള വസ്തു അജ്ഞാതൻ എറിയുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ഉടൻ തന്നെ അദ്ദേഹത്തെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.

ശനിയാഴ്ച വഖയാമയിൽ വെച്ച് നടന്ന പൊതുപരിപാടിക്കിടെയായിരുന്നു സംഭവം. സംഭവസ്ഥലത്ത് സ്ഫോടനം പോലുള്ള ശബ്ദം കേട്ടതായിയാണ് റിപ്പോർട്ട്. ആർക്കും സംഭവത്തിൽ പരിക്കില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ഉപതെരഞ്ഞെടുപ്പിന്റെ ഔദ്യോഗിക പ്രചാരണത്തിന്റെ ഭാഗമായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം. ആക്രമണത്തിന്റെ വെളിച്ചത്തിൽ കിഷിദയുടെ പ്രസംഗം റദ്ദാക്കിയിട്ടുണ്ട്.

ആരാണ് സ്ഫോടനത്തിന് പിന്നിലെന്നത് വ്യക്തമല്ല. പുറത്ത് വന്ന വീഡിയോകളിൽ ആൾക്കൂട്ടത്തിനിയിൽ നിന്നൊരാളെ പോലീസ് കസ്റ്റഡിയിൽ എടുത്തതായാണ് വിവരം . ഇക്കാര്യത്തിൽ കൂടുതൽ ഔദ്യോഗിക പ്രതികരണങ്ങളൊന്നും വന്നിട്ടില്ല.