ജുബൈൽ: ജുബൈലിലെ പ്രമുഖ ഫുട്ബോൾ ക്ലബ് ആയ ജുബൈൽ എഫ്.സിയുടെ എട്ടാം വാർഷികത്തോടനുബന്ധിച്ചു കിഴക്കൻ പ്രവിശ്യയിലെ കലാ-കായിക പ്രേമികൾക്കായി സംഘടിപ്പിച്ച ഈദ് ഫെസ്റ്റ് 2019 ജനബാഹുല്യം കൊണ്ടും പരിപാടികളിലെ വ്യത്യസ്തത കൊണ്ടും ശ്രദ്ധേയമായി. കിഴക്കൻ പ്രവിശ്യയിലെ ഏറ്റവും മികച്ച ഗായകർ അണിനിരന്ന *അറേബ്യൻ ഈഗ്ൾസ്* ട്രൂപ്പിന്റെ ഇശൽ നിലാവ് എന്ന പേരിലുള്ള മെഗാ മ്യൂസിക്കൽ ഇവന്റും കൂടെ കുട്ടികളുടെയും മുതിർന്നവരുടെയും ഒപ്പന, ഡാൻസ് പരിപാടികളും മികച്ച നിലവാരം പുലർത്തി. അനസ് വയനാട്,സ്വാഗതം പറഞ്ഞ ചടങ്ങു ദമ്മാം ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ്  മുജീബ് കളത്തിൽ ഉൽഘടനം ചെയ്തു. ജുബൈൽ കെഎംസിസി പ്രതിനിധികളായ യൂ.എ റഹീം, ബഷീർ ബാബു കൂളിമാട് എന്നിവരും, ഒ.ഐ.സി.സി പ്രതിനിധി നൂഹ് പാപ്പിനിശ്ശേരി, സഫയർ മുഹമ്മദ്, ടെക്നിമേറ്റ് പ്രതിനിധി മുഷിർ, ക്യാപ്റ്റൻ ബെജസ്റ്റൺ  എന്നിവർ ആശംസ പ്രസംഗം നടത്തി. കൂടാതെ ജുബൈൽ എഫ്‌ സി അംഗമായ മുനീബ് മോയിക്കലിന് യാത്ര അയപ്പും നൽകി.
ഈദ് ഫെസ്റ്റിന്റെ ഭാഗമായി വ്യത്യസ്ത കായിക മത്സരങ്ങളും സംഘടിപ്പിചു. മികച്ച ടീമുകൾ മാറ്റുരച്ച വടം വലി മത്സരത്തിൽ ആഹാ സെവൻസ് കല്ലൂർ വിന്നേഴ്‌സും,ഫംക്കോ എഫ് സി ജുബൈൽ റണ്ണേഴ്‌സുമായി. കൂടാതെ പെനാൽറ്റി ഷൂട്ട്ഔട്ട് മത്സരത്തിൽ സുഹൈൽ & നവാസ് ടീം ജേതാക്കളായി. ഷൂട്ടിംഗ് ആക്കുറസി കിക്ക്‌ മത്സരത്തിൽ ബെജസ്റ്റൺ ഒന്നാം സ്ഥാനം നേടി. കേരളത്തിൽ ഇന്ന് പ്രചരണത്തിനുള്ള ഫുൾ ജാർ സോഡ അടക്കം വ്യത്യസ്ത വിഭവങ്ങളുമായി ആകർഷകമായ ഫുഡ് കോർട്ടും ഒരുക്കിയിരുന്നു. ജുബൈൽ എഫ്.സി ഭാരവാഹികളായ ഇല്യാസ് മുള്ള്യാകുറിശ്ശി, ഷാഫി ടി പി, വിപിൻ നിലമ്പൂർ, മുനീബ്, മുസ്തഫ, സുഹൈൽ, ജംഷീർ, ഫെബിൽ, അർഷാദ്,  ജലീൽ, അൻസാർ, ശാമിൽ, നവാസ്, ഷിജാസ്, യാസർ, നിതിൻ, അൽസാഫി, ഷരത് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. പരിപാടിയിൽ പങ്കെടുത്തവർക്ക് ജുബൈൽ എഫ്.സി പ്രത്യേകം നന്ദി രേഖപ്പെടുത്തി. തുടർന്നും ഇതുപോലെ വ്യത്യസ്ത പരിപാടികൾ സംഘടിപ്പിക്കും എന്ന് ഭാരവാഹികൾ അറിയിച്ചു.

വാര്‍ത്ത അയച്ചത്: Shamil Anikkattil