മുടി കഴുത്തറ്റം മുറിച്ച് ജൂൺ ആയി രജീഷ;മേക്കോവർ വീഡിയോ പുറത്ത്

1

രജീഷ വിജയൻ നായികയായെത്തുന്ന ജൂണിന്‍റെ മേക്കോവർ വീഡിയോ പുറത്ത്.  ഇടതൂർന്ന തൻ്റെ മുടി കഴുത്തറ്റം മുറിച്ച് രജീഷയുടെ ഗംഭീര മേക്കോവറിലൂടെയാണ് ‘ജൂൺ’ സിനിമയുടെ ഫസ്റ്റ്ലുക്ക് റിലീസ് ചെയ്തത്. ഇപ്പോഴിതാ ഈ കഥാപാത്രത്തിനു വേണ്ടി രജീഷ നടത്തിയ മേക്കോവറിന്റെ വിഡിയോ നിർമാതാക്കളായ ഫ്രൈഡേ ഫിലിം ഹൗസ് റിലീസ് ചെയ്തിരിക്കുകയാണ്. നവാഗതനായ അഹമ്മദ് കബീർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജൂൺ എന്ന പെണ്കുട്ടിയായിട്ടാണ് രജീ ഷ എത്തുന്നത്. ജൂണിന്റെ 17 വയസു മുതൽ 27 വയസു വരെയുള്ള ജീവിതമാണ് ചിത്രം പറയുന്നത്.  സ്കൂൾ വിദ്യാർഥിനിയായി മാറാൻ 9 കിലോ ഭാരമാണ് രജീഷ കുറച്ചത്.