നാ​ളെ ക​ര്‍ക്ക​ട​കം ഒ​ന്ന്; രാമായണമാസാരംഭം

0

നാ​ളെ ക​ര്‍ക്ക​ട​കം ഒ​ന്ന്. ഇനി വരുന്ന ഒരുമാസക്കാലം കേരളത്തിന്റെ ഇടനാഴികൾ രാമായണശീലുകളാൽ മുഖരിതമാവും. സൂര്യന്‍ കര്‍ക്കടകം രാശിയിലൂടെ സഞ്ചരിക്കുന്ന സമയമാണ് കര്‍ക്കടകമാസം. നിനച്ചിരിക്കാത്ത നേരത്ത് മഴയും വെയിലും മാറിമാറി വരുന്നതിനാല്‍ കള്ളക്കര്‍ക്കടകമെന്നും ഈ മാസത്തിന് വിളിപേരുണ്ട്.ക​ര്‍ക്ക​ട​ക മാ​സ​ത്തെ വ​ള​രെ ശ്ര​ദ്ധ​യോ​ടു​കൂ​ടി ആ​ച​രി​ക്കു​ന്ന​ത് ഇ​ന്നും മ​ല​യാ​ളി​ക​ള്‍ മാ​ത്ര​മാ​ണ്. കാ​ലാ​വ​സ്ഥാ​പ​ര​മാ​യ പ്ര​ത്യേ​ക​ത​യും ഈ ​ആ​ചാ​ര​ത്തി​നു പി​ന്നി​ലു​ണ്ട്. പ​ഴ​യ ക​ണ​ക്ക് അ​നു​സ​രി​ച്ച് ഇ​ട​മു​റി​യാ​തെ മ​ഴ പെ​യ്യു​ന്ന ക​ര്‍ക്ക​ട​ക മാ​സം പൊ​തു​വേ ആ​ധ്യാ​ത്മി​ക ചി​ന്ത​യ്ക്കു​ള്ള കാ​ല​ഘ​ട്ട​മാ​ണ്.

മനസിന്റെ കാരകനായ ചന്ദ്രനും ശരീരകാരകനായ സൂര്യനും ഒരേ സമയം ഭൂമിയിലേക്കു നോക്കുന്ന സമയമാണിത്. പിതൃക്കള്‍ക്ക് വളരെ പ്രിയപ്പെട്ട ഈ കാലത്താണ് കര്‍ക്കടകവാവും പിതൃതര്‍പ്പണവും നടക്കുന്നത്. ചന്ദ്രനും സൂര്യനും ഒരേ അക്ഷാംശത്തില്‍ വരുന്ന ദിവസമാണത്.

കർക്കടകം കഴിഞ്ഞാൽ ദുർഘടം കഴിഞ്ഞുവെന്നാണ്. കർക്കടകം വിശ്രമത്തിന്റെയും ശരീരത്തിലെയും മനസ്സിലെയും കാലുഷ്യമകറ്റലിന്റെയും കാലമാണ്. മനസ്സും വാക്കും നന്നാക്കാൻ രാമായണം വായന, ശരീരം നന്നാക്കാൻ വിശ്രമവും ചികിത്സയും. മനുഷ്യരുടെ മാത്രമല്ല, കന്നുകാലികളുടെയും ചികിത്സക്കാലമാണ് കർക്കടകം.

ക​ര്‍ക്ക​ട​കം ഒ​ന്നു മു​ത​ല്‍ രാ​മാ​യ​ണം വാ​യ​ന തു​ട​ങ്ങി മാ​സം അ​വ​സാ​നി​ക്കു​മ്പോ​ഴേ​ക്കും തീ​ര്‍ക്ക​ണ​മെ​ന്നാ​ണു സ​ങ്ക​ല്‍പ്പം. ക​ര്‍ക്ക​ട​ക​ത്തി​ലെ എ​ല്ലാ ദോ​ഷ​ങ്ങ​ളും ഇ​ല്ലാ​താ​ക്കാ​ന്‍ രാ​മാ​യ​ണ പാ​രാ​യ​ണം മാ​ത്രം മ​തി​യെ​ന്നാ​ണു വി​ശ്വാ​സം. മ​റ്റെ​ല്ലാ ഹൈ​ന്ദ​വാ​ചാ​ര​ങ്ങ​ളി​ലു​മെ​ന്ന​തു​പോ​ലെ സ്നാ​നം, ഭ​സ്മ​ധാ​ര​ണം, ച​ന്ദ​നം തൊ​ട​ല്‍ മു​ത​ലാ​യ​വ ചെ​യ്ത ശേ​ഷം ഏ​കാ​ഗ്ര​ചി​ത്ത​നാ​യി ഇ​രു​ന്ന് രാ​മാ​യ​ണ പാ​രാ​യ​ണം ആ​രം​ഭി​ക്കാം. ദ​ശ​പു​ഷ്പ​ങ്ങ​ള്‍ വ​ച്ച് ശ്രീ​ഭ​ഗ​വ​തി​യെ വീ​ട്ടി​ലേ​ക്ക് എ​തി​രേ​ല്‍ക്കു​ന്ന ച​ട​ങ്ങും ഈ ​മാ​സം ന​ട​ത്തു​ന്ന​ത് ഉ​ചി​ത​മാ​ണ്.