ജുബൈൽ എഫ്.സിയുടെ ജേഴ്‌സി പ്രകാശനം ചെയ്തു

0

ജുബൈൽ: ജുബൈലിലെ പ്രമുഖ ഫുട്ബാൾ ക്ലബ് ആയ ജുബൈൽ എഫ്.സിയുടെ പുതിയ ജേഴ്‌സി പ്രകാശനം ചെയ്തു.   പ്രസിഡന്റ്‌ ജാനിഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ക്ലബിന്റെ പ്രവർത്തനങ്ങളെയും ഭാവി പരിപാടികളെയും കുറിച് സെക്രട്ടറി ഷാഫി സംസാരിച്ചു. ജുബൈൽ എഫ്.സി യുടെ ഒഫീഷ്യൽ സ്പോൺസർ ആയ ടെക്‌നിമേറ്റ് സ്പോൺസർ ചെയ്യുന്ന ജേഴ്‌സി ടെക്‌നിമേറ്റ് മാനേജിങ് ഡയറക്ടർ മുഷീർ പ്രകാശനം ചെയ്തു. തുടർന്ന് ജേഴ്‌സിയും കിറ്റും പ്രസിഡന്റ് ജാനിഷും ചെയർമാൻ അനസ് വയനാടും ചേർന്ന് ക്യാപ്റ്റൻ ബെജസ്റ്റനും ശാമിലിനും നൽകി, ശേഷം മറ്റ് ടീം അംഗങ്ങൾക്കും വിതരണം ചെയ്തു. സർട്ടിഫിക്കറ്റ് ഓഫ് സ്‌പോൺസർഷിപ്പ് ടെക്നോമേറ്റ് മാനേജിങ് ഡയറക്ടർ മുഷീറിന്‌ ചെയർമാനും പ്രസിഡന്റും ചേർന്ന് നൽകി.ജുബൈൽ എഫ്.സി യുടെ സ്ഥാപക നേതാക്കൾ ജുബൈൽ എഫ്.സി യുടെ പ്രവർത്തനങ്ങളെ കുറിച്ച് വിശദമായി സംസാരിച്ചു. ജുബൈൽ എഫ്.സിയുടെ തുടക്ക കാലങ്ങളിൽ  പ്രതിസന്ധി ഘട്ടങ്ങളിലൂടെ പോയിരുന്ന കാലത്തു ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക്ക് എല്ലാ സഹായങ്ങളും ചെയ്തിരുന്ന ജസീന സലാം, ഷമി അനസ്, നിഷ ബഷീർ, നഷാന ജാനിഷ്  എന്നിവരുടെ സഹായങ്ങൾ പ്രത്യേകം ഓർക്കുകയും അവർക്കുള്ള നന്ദി അറിയിക്കുകയും ചെയ്തു. ജലാവിയ്യ എഫ്.സിയുടെ സാദിഖ് കാളികാവ്, ജുബൈൽ എഫ്.സിയുടെ ഷാഫികിന്റെ മകൾ ഫാത്തിമ ശുഹദാ, ഉനൈസ് ചെറുവാടി എന്നിവരുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തുകയും മയ്യിത്ത് നിസ്കരിക്കുകയും ചെയ്തു. പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ജുബൈൽ എഫ്.സി അംഗങ്ങളായ ബഷീർ പട്ടണത്ത്‌, സൈനുൽ ആബിദീൻ എന്നിവർക്ക് യാത്രയപ്പ് നൽകി. ഇല്യാസ് മുള്ള്യാകുറിശ്ശി, സജീർ, മുസ്തഫ, ശാമിൽ ആനിക്കാട്ടിൽ, മുഷീർ,ബിജു, അശ്വിൻ, സുബൈർ, സലാം മഞ്ചേരി, ബഷീർ, ശാമിൽ, ഹെഗൽ, ജംഷീർ, ജലീൽ, മനാഫ്, ആബിദ്, ഫൈസൽ എന്നിവർ ആശംസ പ്രസംഗം നടത്തി. ആസിഫ് സ്വാഗതവും വിപിൻ നന്ദിയും പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.