കത്രീനാ കൈഫും വിക്കി കൗശലും വിവാഹിതരായി

0

ബോളിവുഡ് താരങ്ങളായ കത്രീന കൈഫും വിക്കി കൗശൽ ഉം വിവാഹിതരായി. രാജസ്ഥാനി രാജകുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള സിക്സ് സെൻസസ് ഫോർട്ട്‌ ബർവാരയിലാണ് വിവാഹ ചടങ്ങുകൾ നടന്നത്. രാജസ്ഥാനി രാജകുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള 700 വര്‍ഷത്തോളം പഴക്കമുള്ള കൊട്ടാരമാണ് സിക്‌സ് സെന്‍സസ് ഫോര്‍ട്ട് ബര്‍വാര. പതിനാലാം നൂറ്റാണ്ടില്‍ പണിത ഈ കോട്ട ഇന്ന് ആഡംബരസൗകര്യങ്ങളുള്ള റിസോര്‍ട്ടാണ്.

രണ്ടുകൊല്ലത്തോളമായി പ്രണയത്തിലായിരുന്നു ഇരുവരും. ഞങ്ങളെ ഈ നിമിഷത്തിലേക്ക് എത്തിച്ച എല്ലാത്തിനോടുമുള്ള സ്‌നേഹവും നന്ദിയുമാണ് ഇരുവരുടെയും ഹൃദയത്തിലെലന്ന് വിവാഹചിത്രങ്ങള്‍ പങ്കുവെച്ച് കത്രീന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

രണ്ട് പേരുടെയും മതാചാര പ്രകാരമുള്ള ചടങ്ങുകൾ ഉണ്ടാകും. ഇപ്പോൾ നടന്നത് പഞ്ചാബി ആചാരപ്രകാരമുള്ള വിവാഹമാണ്. ഇരുവരുടെയും കുടുംബാംഗങ്ങളും ചില ബോളിവുഡ് താരങ്ങളും വിവാഹചടങ്ങിൽ പങ്കെടുത്തത്.